ന്യൂഡല്‍ഹി: 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മലയാളിയായ ശ്രീപഥ് സ്വന്തമാക്കി. മാളികപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
മികച്ച മലയാള ചിത്രമായ സൗദി വെള്ളക്ക തെരഞ്ഞെടുത്തു. മികച്ച നടനായി ഋഷഭ് ഷെട്ടിയും നടിയായി നിത്യാ മേനോനും മാനസി പരേഖും തെരഞ്ഞെടുക്കപ്പെട്ടു.