വയനാട്: വയനാടന്‍ ജനതയ്ക്ക് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് തമിഴ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. കേരളത്തിലെ പ്രൊമോഷന് പരിപാടി റദ്ദാക്കി പരിപാടിക്ക് വേണ്ടി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് അവരുടെ തീരുമാനം.
വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന് എന്ന ചിത്രത്തിന്റെ അണിയറക്കാരുടേതാണ് ഈ തീരുമാനം. സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, പാ രഞ്ജിത്ത്, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post