വയനാട്: വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങാവാന്‍ ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. അണിയറ പ്രവര്‍ത്തകര്‍ സമാഹരിച്ച ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ കൊച്ചി കളക്ടര്‍ക്ക് കൈമാറി.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും നടി- നടന്മാരും ചേര്‍ന്നാണ് കൊച്ചി കളക്ടര്‍ക്ക് അവരുടെ സംഭാവന കൈമാറിയത്. സംവിധായകന് എം എ നിഷാദ്, നടന്മാരായ ഷഹീന് സിദ്ദിഖ്, ബിജു സോപാനം, കൈലാഷ്, പ്രശാന്ത് അലക്സാണ്ടര്‍, സുന്ദര്‍ നടി പൊന്നമ്മ ബാബു, ചിത്രം നിര്‍മ്മിക്കുന്ന ബെന്‍സി പ്രൊഡക്ഷന്‍സിന്റെ പ്രതിനിധികള്‍ എന്നിവരാണ് തുക കൈമാറാന്‍ എത്തിയത്.
പിന്നാലെ ഈ വിവരം എറണാകുളം കളക്ടര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ചിത്രത്തോടൊപ്പം പങ്കുവച്ചു. ‘വയനാടിന് ഒരു കാരുണ്യ സ്പര്‍ശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സമാഹരിച്ച 105000 രൂപ സംവിധായകന് എം.എ. നിഷാദില്‍ നിന്ന് സ്വീകരിച്ചു’ , എന്നായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Discussion about this post