മലപ്പുറം: പ്രശസ്ത നാടകനടി കോവിലകത്തുമുറി നികുഞ്ജത്തില്‍ വിജയലക്ഷ്മി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
1980-ലെ മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയിട്ടുണ്ട്.’തോട്ടക്കാരന്’ എന്ന നാടകത്തില്‍ തന്റെ പന്ത്രണ്ടാം വയസ്സിലാണ് വൃദ്ധയുടെ വേഷം അവതരിപ്പിച്ചുകൊണ്ടു വിജയലക്ഷ്മി അരങ്ങിലെത്തിയത്.
അതിനുശേഷം നിരവധി നാടകങ്ങളിലും സിനിമകളിലും ഏതാനും ടെലി ഫിലിമുകളിലും, സീരിയലുകളിലും അഭിനയിച്ചു. നടനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന നിലമ്പൂര്‍ ബാലനാണ് ഭര്‍ത്താവ്.
മക്കള്‍: വിജയകുമാര്‍, ആശ, സന്തോഷ് കുമാര്‍. മരുമക്കള്‍: കാര്ത്തികേയന്, അനിത, മിനി. സംസ്കാരം ബുധനാഴ്ച രാവിലെ 10-ന് നഗരസഭ വാതക ശ്മശാനത്തില്‍ നടക്കും.
Discussion about this post