സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന തന്റെ വിവാഹവാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് യുവനടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ വിവാഹത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് താരം പറയുന്നു. അത് വെറും ‘റൂമര്‍’ മാത്രമാണെന്നാണ് താരത്തിന്റെ പ്രതികരണം.
”സങ്കടത്തോടെ പറയട്ടെ, എന്റെ വിവാഹത്തെക്കുറിച്ച് കേള്‍ക്കുന്നതെല്ലാം വെറും ‘റൂമര്‍’ മാത്രമാണ്. ഞാന്‍ സെറ്റില്‍ ചെയ്യണം എന്ന് എന്റെ വീട്ടുകാര്‍ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ എനിക്ക് ഒട്ടും തിടുക്കമില്ല,” ‘ദി ഹിന്ദു’വമായുള്ള അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.
നിവിന്‍ പോളി നായകനാകുന്ന ‘മിഖായേല്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയത്.
Discussion about this post