ബിഗ് ബിയില്‍ മമ്മൂട്ടിയുടെ അമ്മയായ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന് കഥാപാത്രം ഇന്നും മലയാള സിനിമാ പ്രേമികള്‍ ഓര്‍ക്കുന്ന് ഒന്നാണ്. അത്രമേല്‍ പ്രിയപ്പെട്ടതായത് നഫീസ അലിയുടെ വേഷപ്പകര്‍ച്ച. എന്നാല്‍ തനിക്ക് ക്യാന്‍സറാണെന്നും മൂന്നാം ഘട്ടത്തിലെ ചികിത്സയിലാണെന്നും ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നുപറഞ്ഞതിനെ തുടര്‍ന്നാണ് നഫീസ അലി വീണ്ടും ചര്‍ച്ചകളിലെത്തുന്നത്.
നടിയെന്നോ മോഡലെന്നോ സാമൂഹ്യപ്രവര്‍ത്തകയെന്നോ ഒക്കെ നഫീസ അലിയെ വിശേഷിപ്പിക്കാം. കീമോതെറാപ്പിയൂടെ മൂന്നാം ഘട്ടം കഴിഞ്ഞുവെന്നും പോരാട്ടം തുടങ്ങിയിരിക്കുന്നുവെന്നും കുറിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് നഫീസ രോഗവിവരങ്ങള്‍ പങ്കുവച്ചത്. മക്കളോടൊപ്പം ഗോവയില്‍ ചിലവിട്ട വൈകുന്നേരങ്ങളുടെ ഓര്‍മ്മകള്‍ക്കായി ഒരുപിടി ചിത്രങ്ങളും നഫീസ ഫോളോവേഴ്സിന് നല്‍കി.
ഇക്കഴിഞ്ഞ നവംബറിലായിരുന്നു നഫീസ തനിക്ക് ക്യാന്‍സറാണെന്ന് വെളിപ്പെടുത്തിയത്. പെരിട്ടോണിയല്‍ ക്യാന്‍സറിനും ഓവേറിയന്‍ (അണ്ഡാശയം) ക്യാന്‍സറിനുമാണ് താന്‍ ചികിത്സ തേടുന്നതെന്ന് നഫീസ അലി പിന്നീട് വ്യക്തമാക്കി. മക്കളും പേരക്കുട്ടികളുമാണ് രോഗത്തെ അതിജീവിക്കാനുള്ള കരുത്ത് നല്‍കുന്നതെന്നും നഫീസ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Discussion about this post