തിരുവനന്തപുരം: തമിഴ് ചിത്രം രായന് തിയ്യേറ്ററില്‍ നിന്നും മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ തമിഴ്നാട് സ്വദേശികള്‍ പിടിയില്‍.
തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററിലാണ് സംഭവം.
തിയ്യറ്റര്‍ ഉടമയുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.കാക്കനാട് ഇര്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസിന്റെ ഒപ്പറേഷന്റെ ഭാഗമായാണ് തട്ടിപ്പ് സംഘം പിടിയിലാകുന്നത്.
നേരത്തെ പൃഥ്വിരാജ് ചിത്രം ഗുരുവായൂര്‍ അമ്പലനടയിലിന്റെ വ്യാജപതിപ്പ് ഇറങ്ങിയതില്‍ നിര്‍മ്മാതക്കളില്‍ ഒരാളായ സുപ്രിയ മേനോന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പ്രതികള്‍ സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചുവെന്ന് സൈബര്‍ പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള തിയേറ്ററില്‍ നിന്നാണ് സംഘം സിനിമ പകര്‍ത്തുന്നതെന്നും വിവരം ലഭിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
Discussion about this post