‘കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നി’; ദുബായിലെ ആഡംബര നൗകയ്ക്ക് സ്വന്തം പേരിട്ടതിൽ അഭിമാനമുണ്ടെന്നും ആസിഫ് അലി

സംഗീതജ്ഞൻ രമേഷ് നാരായണിൽ നിന്നും അപമാനം നേരിട്ടതിനെ ചെറു പുഞ്ചിരിയിലൂടെ നേരിട്ട നടൻ ആസിഫ് അലി കേരളക്കരയുടെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. ഈ വിഷയം സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ ആസിഫ് അലിക്കുള്ള ആദരവായി ദുബായിലുള്ള ആഡംബര നൗകയ്ക്ക് താരത്തിന്റെ പേര് നൽകിയിരിക്കുകയാണ് ഡി3 എന്ന കമ്പനി.

ഈ വർത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി ആസിഫ് അലി രംഗത്തെത്തുകയും ചെയ്തിരിക്കുകയാണ്. ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടു എന്നറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നിയെന്നാണ് നടൻ പ്രതികരിച്ചത്.

വാർത്തകളിലൂടെയാണ് ഇക്കാര്യം താനറിഞ്ഞതെന്നും പേരിട്ടെന്ന കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയെന്നും പറയുകയാണ് താരം. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു ആസിഫിന്റെ പ്രതികരണം.

also read- മുംബൈയില്‍ അതിതീവ്ര മഴ: പുനെയില്‍ 3 പേര്‍ ഷോക്കേറ്റ് മരിച്ചു

ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റി ആസിഫ് അലി എന്നിട്ടത്. രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാട്ടാണ് ആഡംബര നൗകയ്ക്ക് നടന്റെ പേര് നൽകിയത്. നൗകയിൽ ആസിഫ് അലി എന്ന് പേര് പതിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.


നൗകയുടെ രജിസ്ട്രേഷൻ ലൈസൻസിലും ആസിഫ് അലി എന്ന പേര് നൽകുമെന്നും, ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്നും ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെഫീഖ് മുഹമ്മദ് അലി വ്യക്തമാക്കിയിരുന്നു.

Exit mobile version