‘ആർഡിഎക്‌സ് സംവിധായകൻ നഹാസ് ഒരു കോടി നൽകണം’; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സോഫിയ പോളിന്റെ നിർമാണക്കമ്പനി

കൊച്ചി: കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രം ആർഡിഎക്‌സിന്റെ സംവിധായകൻ നഹാസ് ഹിദായത്ത് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയിൽ.

സോഫിയ പോളിന്റെ നിർമ്മാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സാണ് നഹാസ് ഹിദായത്തിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ടാം സിനിമയും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ നിർമ്മാണത്തിൽ ചെയ്യാമെന്ന കരാറൊപ്പിട്ടിരുന്നു. നാൽപത് ലക്ഷം അഡ്വാൻസും വാങ്ങി. പിന്നീട് ഈ കരാർ നഹാസ് ലംഘിച്ചെന്നാണ് നിർമ്മാതാക്കൾ സമർപ്പിച്ച ഹർജിയിലുള്ളത്.

വിഷയത്തിൽ നഹാസിന് കോടതി സമൻസ് അയച്ചിട്ടുണ്ട്. എന്നാൽ താൻ ആരേയും വഞ്ചിച്ചിട്ടില്ലെന്നും ആദ്യസിനിമയ്ക്ക് വേണ്ടി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ കരാറിലുള്ള ഈ ക്ലോസിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും നഹാസ് പ്രതികരിച്ചു. ആർഡിഎക്‌സ് സിനിമ സംവിധാനം ചെയ്തതിന് തനിക്ക് പ്രതിഫലം ലഭിച്ചെന്നും അല്ലാതെ അടുത്ത ചിത്രത്തിനായി അഡ്വാൻസ് കൈപ്പറ്റിയിട്ടില്ലെന്നും സംവിധായകൻ പറയുന്നു.
ALSO READ- തിരിച്ചടി; കരയിലെ മൺകൂനയിൽ അർജുന്റെ ലോറിയില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം; പുഴയിൽ പരിശോധന തുടരുന്നു
ഒരു സിനിമ കൂടെ ചെയ്യാമെന്ന് വാക്കാൽ സംസാരിച്ചിരുന്നു. കരാറിൽ ഒപ്പിട്ടെന്ന് പറയുന്നതിന്റെ രേഖകളുടെ കോപ്പി പോലും തന്റെ കൈവശമില്ലെന്നും നഹാസ് വിശദീകരിച്ചു.

Exit mobile version