സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ് നാരായണൻ അപമാനിച്ച നടൻ ആസിഫ് അലിക്ക് നിരുപാധിക പിന്തുണയുമായി താരസംഘടന അമ്മ. അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ധിഖ് പോസ്റ്റ് പങ്കിട്ടുകൊണ്ടാണ് ആസിഫിന് പിന്തുണ പ്രഖ്യാപിച്ചത്.
സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റിൽ ആസിഫ് അലിയോടൊപ്പമാണെന്ന് ‘അമ്മ’ ഔദ്യോഗികമായി അറിയിയിക്കുകയായിരുന്നു. ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം’ എന്ന പോസ്റ്റ് സിദ്ധിഖ് പങ്കുവെച്ചു. നിരവധിയാളുകളാണ് പോസ്റ്റിന് നിറഞ്ഞപിന്തുണ അറിയിച്ച് എത്തുന്നത്.
അതേസമയം, ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഗീതസംവിധായകൻ രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്.
എന്നാൽ താൻ ആസിഫ് അലിയെ അപമാനിക്കാനായി മനഃപൂർവ്വം ചെയ്തതല്ലെന്നും വേദിയിൽ തിരക്കിനിടെ സംഭവിച്ചതാണെന്നും വിശദീകരിച്ച് രമേശ് നാരായണൻ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post