പുരസ്‌കാരം നൽകാനെത്തിയ നടൻ ആസിഫ് അലിയെ സംഗീതസംവിധായകൻ പണ്ഡിറ്റ് രമേഷ് നാരായണൻ അപമാനിച്ചെന്ന് ആരോപണം. സോഷ്യൽ മീഡിയയിൽ സംഗീതജ്ഞനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
എം ടി വാസുദേവൻ നായരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്രം ‘മനോരഥങ്ങളു’ടെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. ചടങ്ങിനെത്തിയ രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെ ക്ഷണിക്കുകയായിരുന്നു.
എന്നാൽ ആസിഫ് അലിയെ ഗൗനിക്കാതിരുന്ന രമേഷ് നാരായണൻ പകരം സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറുകയായിരുന്നു. തുടർന്ന് ജയരാജ് രമേഷ് നാരായണന് പുരസ്‌കാരം നൽകുകയും ചെയ്തു.
ALSO READ- കനത്ത മഴ, പാലക്കാട് വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം
ഇത് മനഃപൂർവ്വം ആസിഫ് അലിയെ അപമാനിച്ചതാണ് വീഡിയോ പുറത്തെത്തിയതോടെ സിനിമാപ്രേമികൾ പറയുന്നു. രമേഷ് പുരസ്‌കാരം സ്വീകരിക്കുന്നതുപോയിട്ട് ആസിഫ് അലിയോട് സംസാരിക്കാനോ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനോ തയ്യാറായില്ലെന്നും വീഡിയോയിൽ കാണാം.
Music Director Ramesh Narayan refuses to take award from #AsifAli 😬🙏
Very poor attitude !!💯
pic.twitter.com/4xTcBPdDRe— Cinema For You (@U4Cinema) July 16, 2024
മോശം പെരുമാറ്റമാണ് രമേശ് നാരായണിൽനിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്. അതേസമയം, വിവാദത്തിൽ ഇതുവരും ആരുടേയും പ്രതികരണം ലഭ്യമായിട്ടില്ല.
Discussion about this post