സിനിമാപ്രേമികൾ കാത്തിരുന്ന ചിത്രം ഇന്ത്യൻ-2 തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഷങ്കർ-കമൽഹാസൻ ഒന്നിക്കുന്ന ഈ ചിത്രം 1996 ൽ ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ഒടുവിൽ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ വേണ്ടവിധത്തിൽ പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രിയം പിടിച്ചുപറ്റാൻ ചിത്രത്തിനായില്ല.
പമോശം അഭിപ്രായങ്ങൾക്കിടയിലും ചിത്രം തിയറ്ററുകളിൾ നിന്നും മികച്ച കഷക്ഷനാണ് നേടിയത്. സേനാപതിയുടെ രണ്ടാം വരവിനായി ആകാംക്ഷയോടെ കാത്തിരുന്ന പലർക്കും നിരാശയാണ് ലഭിച്ചതെങ്കിലും ജൂലൈ 12 ന് തിയറ്ററുകളിലെത്തിയ ചിത്രം 26 കോടിയാണ് ആദ്യദിനം ഇന്ത്യയിൽ നിന്ന് നേടിയത്.
സാക്‌നിൽകിന്റെ റിപ്പോർട്ട് പ്രകാരം 17 കോടിയാണ് ഇന്ത്യൻ 2 ന്റെ തമിഴ് പതിപ്പ് നേടിയിരിക്കുന്നത്. തെലുങ്കിന് 7.9 കോടിയും 1.1 കോടി ഹിന്ദി പതിപ്പിനും ലഭിച്ചിച്ചിട്ടുണ്ട്.
അതേസമയം, ഈ ചിത്രത്തിന്റെ ഫലം എന്തുതന്നെയായാലും അതൊന്നും ഇന്ത്യൻ 3ാം ഭാഗത്തെ ബാധിക്കില്ല. ഈ ചിത്രത്തിന്റെ മൂന്നാംഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഇതിന്റെ ട്രെയിലർ ഇന്ത്യൻ 2 ന്റെ അവസാനം പ്രദർശിപ്പിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. താൻ ഇന്ത്യൻ 3 യുടെ ആരാധകനാണെന്നാണ് നടൻ കമൽ ഹാസൻ നേരത്തെ വെളിപ്പെടുത്തിയത്. ഇന്ത്യൻ രണ്ടാം ഭാഗത്തിന് ഞാൻ സമ്മതിച്ചതിന് പിന്നിലെ ഒരേയൊരു കാരണം മൂന്നാം ഭാഗമാണെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
Discussion about this post