ബിഗ് ബോസ് വിജയി ജിന്റോ സിനിമയിലേക്ക്; ബാദുഷാ പ്രൊഡക്ഷൻസിന്റെ ചിത്രത്തിൽ നായകൻ

ബിഗ് ബോസ് മലയാളം സീസൺ 6 വിജയിയായ ഫിസിക്കൽ ട്രെയിനർ ജിന്റോ സിനിമയിലേക്ക്. ബാദുഷാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയിലാണ് ജിന്റോ നായക വേഷത്തിലെത്തുന്നത്. ബാദുഷാ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലെ ഈഗോ ടാക്സ് എന്ന പരിപാടിയിലാണ് ജിന്റോയും നിർമാതാവ് ബാദുഷയും ഇക്കാര്യം സ്ഥിരീകരിച്ചത്.

ഒരു സാധാരണക്കാരന്റെ കഥ, നല്ലൊരു പ്രമേയം ദീപു ചന്ദ്രൻ എന്ന എഴുത്തുകാരൻ തന്നോട് വന്നു പറയുകയും ആ കഥ തനിക്കിഷ്ടപ്പെടുകയും ചെയ്തു. മൂന്നു നായകന്മാർ ഉള്ള ചിത്രത്തിലെ മറ്റു നായകന്മാരുടെ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും ബാദുഷ പറഞ്ഞു.
ALSO READ- Dനീന്തൽ പഠിച്ചത് രക്ഷയായി; കാൽതെന്നി കുത്തിയൊലിക്കുന്ന പെരിയാറിൽ വീണിട്ടും 10 വയസുകാരി നീന്തി കരപറ്റി; അളകനന്ദയ്ക്ക് അഭിനന്ദനം

തിയേറ്ററുകളിലേക്കെത്താൻ പോകുന്ന ഇന്ദിര എന്ന ചിത്രം സംവിധാനം ചെയ്ത വിനു വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻഎം ബാദുഷ തന്നെയാണ് ചിത്രം നിർമിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

Exit mobile version