ഒരു ലക്ഷം അടിസ്ഥാനവില; മമ്മൂട്ടിയുടെ ‘ബുള്‍ ബുള്‍’ ചിത്രം ലേലത്തിന്

അറുപത്തി ഒന്ന് ചിത്രങ്ങളാണ് പ്രദർശനത്തിന് വച്ചിരിക്കുന്നത്.

കൊച്ചി: പ്രശസ്ത പക്ഷിനിരീക്ഷകന്‍ ഇന്ദുചൂഡന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനത്തില്‍ നടന്‍ മമ്മൂട്ടിയുടെ ‘ബുള്‍ ബുള്‍’ ചിത്രവും. വീട്ടുമുറ്റത്തെത്തിയ ബുള്‍ബുളിനെയാണ് മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയത്. ഞായറാഴ്ച ചിത്രം ലേലം ചെയ്യും. ഒരു ലക്ഷം രൂപയാണ് അടിസ്ഥാനവില. ജൂണ്‍ 27നാണ് പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചത്. പ്രദര്‍ശനം 30 വരെ നീളും. ലേലത്തില്‍ കിട്ടുന്ന തുക എത്രയാണെങ്കിലും അത് ഫൗണ്ടേഷന് വേണ്ടി മമ്മൂട്ടി ഡോണേറ്റും ചെയ്തിട്ടുണ്ട്.

Exit mobile version