നടി മീരാ നന്ദൻ വിവാഹിതയായി. ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ശനിയാഴ്ച പുലർച്ചെയായിരുന്നു മീരയ്ക്ക് ശ്രീജു താലിചാർത്തിയത്. വിവാഹചിത്രങ്ങൾ നടി തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കിട്ടത്.
വിവാഹത്തിൽ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മീരയുടെ അടുത്ത സുഹൃത്തുക്കളായ നടിമാരായ ആൻ അഗസ്റ്റിൻ, ശ്രിന്ദ എന്നിവർ വിവാഹത്തിന് സാക്ഷികളായി എത്തി.
ഓഫ് വൈറ്റും ലൈലാക് നിറവും ഗോൾഡൻ ഡിസൈനും ചേർന്ന വസ്ത്രമാണ് മീര വിവാഹത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. മിനിമൽ മേക്കപ്പിൽ തിളങ്ങിയായിരുന്നു വിവാഹം.ശ്രീജുവും മീരയും ചാർത്തിയത് തെച്ചിപ്പൂവും തുളസിയും താമരയും ഇടകലർന്ന ഹാരമാണ്.
also read-താലൂക്കാശുപത്രിയിലെ ഷൂട്ടിംഗ്; ഫഹദ് ഫാസിലിന്റെ ‘പൈങ്കിളി’ യുടെ ചിത്രീകരണം ഉപേക്ഷിച്ചു
വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി, മെഹന്ദി, സംഗീത് തുടങ്ങിയ ചടങ്ങുകളും നടന്നിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ 13-നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. മാട്രിമോണി സൈറ്റ് വഴിയാണ് ശ്രീജുവിനെ പരിചയപ്പെട്ടതെന്ന് പിന്നീട് മീര വെളിപ്പെടുത്തിയിരുന്നു. ഇരുകുടുംബങ്ങളുമാണ് വിവാഹാലോചന നടത്തിയും ഉറപ്പിച്ചതും.
Discussion about this post