സിനിമാചിത്രീകരണത്തിനായി തൊടുപുഴയിലെ ഗ്രാമത്തിലെത്തിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ് ആരാധകർ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360 സിനിമയുടെ ചിത്രീകരണമാണ് തൊടുപുഴയിൽ നടക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു രസകരമായ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
മോഹൻലാലിനെ ആരാധികയായ ഒരമ്മ സ്‌നേഹത്തോടെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ അമ്മയെ ചേർത്ത് നിർത്തി നടക്കുന്ന മോഹൻലാലിന്റെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മോഹൻലാലിനെ കാണാനാണ് ഈ അമ്മ സെറ്റിൽ എത്തിയത്. ഇരുവരും ഒരു കുടകീഴിൽ നടക്കുന്നതും അവരുടെ തമ്മിലുള്ള സംഭാഷണവുമാണ് വൈറലാകുന്നത്.
‘ഷൂട്ടിങ് കഴിഞ്ഞ് പോകുവാണോ?’ എന്ന അമ്മയുടെ ചോദ്യത്തിന്, ‘ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതി ആയോ’ എന്നാണ് മോഹൻലാൽ തിരിച്ചു ചോദിക്കുന്നത്. ഇത്രയും നല്ല സ്ഥലത്തുവന്നിട്ട് വേഗം തിരിച്ചുപോകാൻ പറ്റില്ലെന്ന് പറയുന്ന മോഹൻലാൽ അമ്മയോട് വീട് എവിടെയാണെന്ന് ചോദിക്കുന്നു. അടുത്ത് തന്നെയാണെന്നും വീട്ടിൽ വന്നാൽ താറാവ് കറിവച്ചു തരാം എന്നും അമ്മ സ്‌നേഹത്തോടെ പറയുകയാണ്.
also read- മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾ; മേയർ ആര്യ രാജേന്ദ്രന് പുരസ്‌കാരം
രണ്ട് ദിവസം കാണുമെന്നും വീണ്ടും കാണാം എന്ന് പറഞ്ഞ് അമ്മയെ മോഹൻലാൽ യാത്രയാക്കുകയാണ്. ചിത്രീകരണത്തിനിടെ ഇതേ അമ്മയോട് കാറിൽ കയറുന്നതിനിടെ പോരുന്നോ എന്റെകൂടെ എന്ന് മോഹൻലാൽ ചോദിക്കുന്ന വീഡിയോ നേരത്തേ വൈറലായിരുന്നു.
Discussion about this post