‘ആ യുവനടി ഞാനല്ല; ഒമർ ലുലു നല്ല സുഹൃത്ത്; വല്യേട്ടനെ പോലെ’; പീഡനപരാതി വ്യാജമെന്നും നടി ഏയ്ഞ്ചലിൻ മരിയ

സംവിധായകൻ ഒമർ ലുലുവിനെതിരെ യുവനടി പീഡന പരാതി നൽകിയ സംഭവത്തിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് നടിയും മുൻബിഗ്‌ബോസ് താരവുമായ ഏയ്ഞ്ചലിൻ മരിയ. താനല്ല ഒമർ ലുലുവിന് എതിരെ പരാതി നൽകിയതെന്നും ഇക്കാര്യം ചോദിച്ച് തനിക്ക് ധാരാളം ഫോൺ കോളുകളും മെസേജുകളും വരുന്നുണ്ടെന്നും ഏയ്ഞ്ചലിന് പ്രതികരിച്ചു. ഇത്തരത്തിലുള്ള ചോദ്യങ്ങൾ തന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട് അതുകൊണ്ടാണ് വീഡിയോയുമായി രംഗത്തെത്തിയതെന്നും നടി ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയിൽ പറയുന്നു.

പലരും ഈ കേസുമായി ബന്ധപ്പെടുത്തി തന്റെ പേര് ഉയർത്തിക്കാണിക്കുന്നുണ്ട്. ദയവുചെയ്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുതെന്നും ഏയ്ഞ്ചലിൻ മരിയ പറയുന്നു. ഒമർ ലുല നല്ല മനുഷ്യനാണെന്നും അദ്ദേഹവും താനുമായി ഒരു വല്യേട്ടൻ അനിയത്തിക്കുട്ടി ബന്ധമാണ് തനിക്കുള്ളതെന്നും നടി പറഞ്ഞു.

കൂടാതെ വർഷങ്ങളായി തനിക്ക് ഒമർ ലുലിവിനെ അറിയാമെന്നും അദ്ദേഹത്തിനെതിരേയുള്ളത് കള്ളക്കേസാണെന്നും ഏയ്ഞ്ചലിൻ വ്യക്തമാക്കുന്നു.

also read- ”ഞാൻ ജയിച്ചാൽ കേരളത്തിലെ ജനങ്ങൾക്ക് കൊള്ളാം, തോറ്റാൽ രാധികയ്ക്കും മക്കൾക്കും കൊള്ളാം”; ഈ മനുഷ്യൻ എന്നുമിങ്ങനെയായിരുന്നു: ജി വേണുഗോപാൽ

‘ഒമറിക്കയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ. സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചു എന്നതിനൊപ്പം ഒരു നല്ല സുഹൃത്ത് കൂടിയാണ് അദ്ദേഹം. ഈ ചോദ്യം ചോദിച്ച് ആരും എനിക്ക് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യരുത്. അത് എന്നെ വ്യക്തിപരമായി ബാധിക്കുന്നുണ്ട്.’

‘ആ പരാതിയിൽ പറഞ്ഞുതപോലെ ഒരു വ്യക്തിയാണ് അദ്ദേഹം എന്ന് എനിക്ക് തോന്നുന്നില്ല. ഇത് കള്ളക്കേസാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന് പല കാരണങ്ങളുണ്ട്. അത് പുറത്തുപറയാൻ ഇപ്പോൾ പറ്റില്ല. സത്യം എന്തായാലും പുറത്തുവരും’- ഏയ്ഞ്ചലിൻ പറഞ്ഞു.

Exit mobile version