ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തിന് ശേഷം അവരുടെ ജീവിതം വെള്ളിത്തിരയില്‍ വരുന്നെന്നും ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ ചിത്രം നിര്‍മ്മിക്കുമെന്നും സ്ഥിരികരിക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ബോണി കപൂര്‍.
ഇപ്പോള്‍ അങ്ങനെയൊരു പദ്ധതിയില്ലയെന്നും, മറ്റാരും ദുരുപയോഗം ചെയ്യാതിരിക്കാനും പകര്‍പ്പവകാശം ലംഘിക്കപ്പെടാതിരിക്കാനും ഞാന്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് അത്രമാത്രമെന്ന് ബോണികപൂര്‍ പറയുന്നു. കൂടാതെ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ലയെന്നും എന്തായാലും ഇപ്പോള്‍ ഇതിനില്ലയെന്നും ബോണി കപൂര്‍ പറയുന്നു.
2018 ഫെബ്രുവരി 24ന് ദുബായിയിലെ ഹോട്ടല്‍മുറിയില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. 1996ലായിരുന്നു ശ്രീദേവിയും ബോണി കപൂറും തമ്മിലുള്ള വിവാഹം. ഈ ദമ്പതികള്‍ക്ക് ജാന്‍വി, ഖുഷി എന്നീ മക്കളുണ്ട്.
Discussion about this post