കൊച്ചി: സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’ യുടെ ഭാരവാഹി സ്ഥാനത്ത് നിന്നും ഇടവേള ബാബു ഒഴിയുന്നു. കഴിഞ്ഞ 25 കൊല്ലമായി അമ്മയുടെ വിവിധ പദവികളില്‍ സജീവമായിരുന്ന ഇടവേള ബാബു വരുന്ന ജൂണ്‍ 30 ന് നടക്കുന്ന ‘അമ്മ’ യുടെ വാര്‍ഷിക യോഗത്തില്‍ സ്ഥാനമൊഴിയും. ഒപ്പം ഇനി അമ്മയുടെ ഭാവവാഹിത്വത്തിലേക്ക് ഇല്ലെന്നാണ് ഇടവേള ബാബുവിന്റെ തീരുമാനം.
നിലവിലെ ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലും സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യം പ്രകടപ്പിച്ചിട്ടില്ല. ഇതോടെ 3 കൊല്ലത്തില്‍ ഒരിക്കല്‍ നടക്കാറുള്ള അമ്മയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പുതിയ ഭാരവാഹികള്‍ താര സംഘടനയ്ക്ക് ഉണ്ടാകും. ജൂണ്‍ 30ന് കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററിലാണ് അമ്മയുടെ പൊതുയോഗം നടക്കുന്നത്.