തൃശ്ശൂര്‍: മലയാള സിനിമാ ലോകത്ത് ഒരു താരവിവാഹവും കൂടി. നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെയാണ് അപര്‍ണ അഭിനയരംഗത്തെത്തിയത്. ‘മനോഹരം’ എന്ന സിനിമയിലൂടെ ശ്രദ്ധേയ താരമായി. ഈ ചിത്രത്തില്‍ അപര്‍ണയ്ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.
ബീസ്റ്റ് എന്ന വിജയ് ചിത്രത്തില്‍ തമിഴകത്ത് അരങ്ങേറിയ അപര്‍ണ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തില്‍ നായികയായി മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയിരുന്നു. ‘ആദികേശവ’യിലൂടെ കഴിഞ്ഞ വര്‍ഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. സീക്രട്ട് ഹോം ആണ് അവസാനം റിലീസിനെത്തിയ സിനിമ.
Discussion about this post