പൊങ്കല്‍ റിലീസായി തീയ്യേറ്ററുകളിലെത്തിയ രജനികാന്ത് ചിത്രം പേട്ടയ്ക്കും അജിത്ത് ചിത്രം വിശ്വാസത്തിനും അഭിനന്ദനങ്ങളുമായി ശിവകാര്‍ത്തികേയന്‍. സൂപ്പര്‍ സ്റ്റാറിന്റെ ‘പേട്ട’ ഒരു മാസ് ചിത്രമാണെന്നും തല അജിത്തിന്റെ ‘വിശ്വാസം’ കിടിലനൊരു ഫാമിലി എന്റര്‍ടെയ്‌നറാണെന്നുമാണ് ശിവകാര്‍ത്തികേയന്‍ ട്വിറ്ററില്‍ കുറിച്ചത്.
കാര്‍ത്തിക് സുബ്ബരാജ് രജനികാന്തിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘പേട്ട’. വിജയ് സേതുപതി, തൃഷ, സിമ്രാന്‍ തുടങ്ങി വന്‍താര നിര തന്നെ അണിനിരന്ന ചിത്രമാണ് ‘പേട്ട’. നീണ്ട ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊങ്കല്‍ റിലീസായി ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രമെത്തിയത്.
#Petta– #Thalaivar Full on mass mode💥👍stylish,energetic @rajinikanth sir on screen…@anirudhofficial sirrrr bgms vera level… it’s a pure #Thalaivar swag.. Wishes to @karthiksubbaraj and full team 👍😊 #Rajinified
— Sivakarthikeyan (@Siva_Kartikeyan) January 10, 2019
അജിത്തിനൊപ്പം നിരവധി ഹിറ്റുകള്‍ ഒരുക്കിയ ശിവ ഒരുക്കിയ ചിത്രമാണ് ‘വിശ്വാസം’. നയന്‍താരയാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, യോഗി ബാബു,വിവേക്, അനിഘ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രം ഒരു മികച്ച ഫാമിലി എന്റര്‍ടെയ്‌നറാണെന്നാണ് ശിവകാര്‍ത്തികേയന്‍ ട്വിറ്ററില്‍ കുറിച്ചത്.
#Viswasam – #Thala round katti adichirukkar..Fun,emotions,mass complete package.. Thanks to @directorsiva sir @immancomposer anna #Nayanthara and full team for tis family entertainer👍😊 #ViswasamThiruvizha
— Sivakarthikeyan (@Siva_Kartikeyan) January 10, 2019
Discussion about this post