എഎംഎംഎ എന്ന താരസംഘടന ഒരു സ്വതന്ത്ര സംഘടനയാണ് അതിനാല്‍ അതിനുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണം അഭിപ്രായം വ്യക്തമാക്കി എഎംഎംഎ വനിതാ സെല്ലിന്റെ ചുമതലക്കാരി കുക്കു പരമേശ്വരന്‍ രംഗത്ത്. സോഷ്യല്‍ മീഡിയ വഴി അഭിപ്രായം പറയുന്നവര്‍ക്ക് മറ്റുള്ളവരുടെ സ്വകാര്യത പ്രശ്‌നമല്ലെന്നും, എന്നാല്‍ തങ്ങള്‍ക്ക് പ്രധാനം അംഗങ്ങളുടെ താത്പര്യങ്ങളാണെന്നും കുക്കു പറഞ്ഞു.
തനിക്ക് വനിതാ സെല്ലിന്റെ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നതിനു മുമ്പ് അംഗങ്ങള്‍ സമ്മതം ചോദിച്ചിരുന്നുവെന്നും, ഇനി സെല്ലിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കുക്കു പരമേശ്വരന്‍ അറിയിച്ചു.
താര സംഘടനയായ എഎംഎംഎയില്‍ വനിതാ സെല്ലിന്റെ ചുമതല കെപിഎസി ലളിത, കുക്കു പരമേശ്വരന്‍, പൊന്നമ്മ ബാബു എന്നിവര്‍ക്കാണെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന പ്രസ് മീറ്റില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കുക്കു പരമേശ്വരന്‍ വനിതാ സെല്ലിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദീകരിച്ചത്.
മലയാള സിനിമയിലെ നടിമാര്‍ക്ക് സുരക്ഷിതത്വമില്ലെന്നും, അവരുടെ സംരക്ഷണത്തിനായി താരസംഘടനയായ ‘എഎംഎംഎ’ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് മുമ്പ് ഡബ്ല്യുസിസി അംഗങ്ങളായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ പരസ്യ പ്രസ്താവന നടത്തിയിരുന്നു. തുടര്‍ന്നാണ് വനിതാ സെല്‍ ആരംഭിച്ചതായി മോഹന്‍ലാല്‍ അറിയിച്ചത്.
Discussion about this post