കുട്ടികളെ ദത്തെടുത്ത നിരവധി പേരാണ് ബോളിവുഡിലുള്ളത്. സുഷ്മിത, രവീണ തുടങ്ങിയ നടിമാരെല്ലാം ഈ ലിസ്റ്റിലെ ആദ്യകാല പേരുകളാണ്. സല്മാന് ഖാന്റെ പിതാവ് സലിം ഖാന്, സുഭാഷ് ഗായ്, സമീര്‍ സോണി അങ്ങനെ എത്രയോ സിനിമാപ്രവര്‍ത്തകരും കുഞ്ഞുങ്ങളെ ദത്തെടുത്തിരുന്നു.
ഇക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് നടിയും ടെലിവിഷന്‍ താരവുമായ സാക്ഷി തന്‍വാര്‍. എട്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് സാക്ഷി ദത്തെടുത്തിരിക്കുന്നത്. അവള്‍ക്ക് പേരുമിട്ടു, ദിത്യ. സാക്ഷിയുടെ സഹോദരനായ രാജീവ് സിംഗ് തന്‍വാറാണ് ഫോട്ടോസഹിതം ഇക്കാര്യം ട്വീറ്റ് ചെയ്തത്. കുടുംബത്തിലെ ഏറ്റവും ചെറിയ അംഗം, ദിത്യ സിംഗ് തന്‍വാറിന് സ്വാഗതം എന്ന അടിക്കുറിപ്പോടെയാണ് രാജീവ് ചിത്രം ട്വീറ്റ് ചെയ്തത്.
താന്‍ മാതാപിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും അനുവാദത്തോടും അനുഗ്രഹത്തോടും കൂടിയാണ് കുഞ്ഞിനെ ദത്തെടുത്തതെന്നും അവള് സന്തോഷമായിരിക്കുന്നുവെന്നും സാക്ഷി അറിയിച്ചു.
ആമിര്‍ ഖാന്റെ ദംഗല്‍ ആയിരുന്നു സാക്ഷിയുടെ അവസാനത്തെ ചിത്രം.
Welcoming the littlest member of our family #DityaaSinghTanwar@prithukeerti @MAMTARAJIVSINGH @Seema0303 @rajanstanwar pic.twitter.com/wMldjTVHGI
— RAJEEV SINGH TANWAR (@RAJITANWAR) October 20, 2018
Discussion about this post