ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച് ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. മുൻപും ബിജെപി അനുകൂല നിലപാടുകളിലൂടെ വിവാദത്തിലായ കങ്കണയുടെ രാഷ്ട്രീയ പ്രവേശനം ഒരിക്കലും ഒരു സർപ്രൈസ് ആയിരുന്നില്ല.
പ്രധാനകഥാപാത്രമായി എത്തിയ ബിഗ്ബജറ്റ് ചിത്രങ്ങളെല്ലാം തുടർച്ചയായി ബോക്സ് ഓഫീസുകളിൽ മൂക്കുംകുത്തി വീണതോടെയാണ് കങ്കണ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നത്. ഇപ്പോഴിതാ തുടർച്ചയായുള്ള സിനിമാ പരാജയമാണ് കങ്കണയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നിലെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയാണ് കങ്കണ.
തന്റെ രാഷ്ട്രീയ പ്രവേശനവുമായി സിനിമക്ക് ബന്ധമില്ലെന്നാണ് കങ്കണ പറയുന്നത്. തുടർച്ചയായുള്ള സിനിമ പരാജയങ്ങളെ ന്യായീകരിക്കുകയും ചെയ്താണ് പുതിയ അഭിമുഖം താരം നൽകിയിരിക്കുന്നത്.
സിനിമകളുടെ തുടർപരാജയമാണോ രാഷ്ട്രീയ പ്രവേശനത്തിന് കാരണമെന്നുള്ള ചോദ്യത്തോട് ‘പരാജയം നേരിടാത്ത ഒരു അഭിനേതാവും ഈ ലോകത്തില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. പത്ത് വർഷം മുമ്പ് ഷാറൂഖ് ഖാൻ ചിത്രങ്ങൾ ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു. ക്വീൻ സിനിമ സംഭവിക്കുന്നതിന് മുമ്പ് ഏഴ്, എട്ട് വർഷം ചന്റെ ഒരു സിനിമ പോലും വിജയിച്ചില്ലെന്നും കങ്കണ പറഞ്ഞു.
എന്നാൽ അതിന് ശേഷം കുറച്ച് നല്ല സിനിമകളാണ് ലഭിച്ചത്. മണികർണിക തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടു. ഇനി വരാൻ പോകുന്ന താൻ ംസവിധാനം ചെയ്ത എമർജൻസി വിജയിച്ചേക്കാമെന്നും കങ്കണ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘ഞാനും ഷാറൂഖും താരങ്ങളുടെ അവസാന തലമുറയാണ്. ദൈവത്തിന്റെ കൃപയാൽ ഞങ്ങളെ ബിഗ് സ്ക്രീനിൽ കാണാൻ ആളുകൾ ആഗ്രഹിക്കുന്നു. പക്ഷേ, കലാരംഗത്ത് മുഴുകുന്നതിനേക്കാൾ പുറംലോകത്ത് സജീവമാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്’-
എന്നാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് താരം പറഞ്ഞത്.
Discussion about this post