എംപുരാന് ശേഷം പ്രേക്ഷകരിലേക്ക് മറ്റൊരു മോഹൻലാൽ സൂപ്പർചിത്രം കൂടി വരുന്നു. ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ചിത്രങ്ങൾ ചെയ്ത തരുൺ മൂർത്തിയുടെ സംവിധാനത്തിലാണ് പുതിയ മോഹൻലാൽ ചിത്രം അണിയറിയിൽ ഒരുങ്ങുന്നത്. മോഹൻലാലിന്റെ 360മത്തെ ചിത്രമായിരിക്കും ഇത്.
സോഷ്യൽ മീഡിയ പേജിലൂടെ സംവിധായകൻ തരുൺ മൂർത്തിയാണ് വാർത്ത പങ്കിട്ടത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് വിവരം.
ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക തുടങ്ങിയ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ ചിത്രങ്ങൾ ഒരുക്കിയ തരുൺ മൂർത്തി മോഹൻലാലുമായി ഒന്നിക്കുമ്പോൾ മാജിക്ക് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സംവിധായകൻ നേരത്തെ തന്നെ മോഹൻലാലിനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു.
പൃഥ്വിരാജ് ചിത്രമായ എമ്പുരാന്റെ ചിത്രീകരണത്തിന് ശേഷമായിരിക്കും എൽ360 വരിക. ബറോസ് ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു മോഹൻലാൽ ചിത്രം. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റംമ്പാൻ ആണ് അടുത്തിടെ പ്രഖ്യാപിച്ച മോഹൻലാലിൻറെ മറ്റൊരു ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പൻ വിനോദ് ആണ്.
Discussion about this post