കുതിച്ച് മുന്നേറി ‘ മഞ്ഞുമ്മല്‍ ബോയ്‌സ്’ , തമിഴ്‌നാട്ടില്‍ നിന്നും നേടിയത് 50 കോടി

ട്രേഡ് അനിലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം തമിഴ്‌നാട്ടില്‍ നിന്നും 50 കോടി രൂപ മഞ്ഞുമ്മല്‍ ബോയ്‌സ് നേടി കഴിഞ്ഞു.

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടിലും കുതിച്ച് മുന്നേറുകയാണ്. കേരളത്തില്‍ വന്‍ തരംഗം സൃഷ്ടിച്ച മഞ്ഞുമ്മല്‍ ബോയ്‌സിന് ഇതുവരെ മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്തത്ര സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ചത്. ട്രേഡ് അനിലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം തമിഴ്‌നാട്ടില്‍ നിന്നും 50 കോടി രൂപ മഞ്ഞുമ്മല്‍ ബോയ്‌സ് നേടി കഴിഞ്ഞു.

ആദ്യമായി ഒരു മലയാള സിനിമ തമിഴ്നാട്ടില്‍ നിന്ന് 50 കോടി നേടുന്നു എന്ന ഖ്യാതിയും ചിദംബരം സംവിധാനം ചെയ്ത ഈ ചിത്രത്തിനുണ്ട്. ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്തത്. ജാന്‍ എ മാന്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ തന്റേതായൊരിടം കണ്ടെത്തിയ ചിദംബരത്തിന്റെ പുതിയ സിനിമ പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിനിമം ഗ്യാരന്റി ഉള്ള പടമാകും ഇതെന്നായിരുന്നു വിലയിരുത്തല്‍.

റിലീസ് ദിനം ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ഈ വിലയിരുത്തല്‍ വെറുതെ ആയില്ലെന്ന് ചിത്രം ഉറപ്പ് നല്‍കി. മികച്ച മൗത്ത് പബ്ലിസിറ്റി മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കി.

2006ല്‍ കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ യഥാര്‍ത്ഥ അനുഭവം അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’.

ALSO READ പൊരിവെയിലത്ത് പിഞ്ചുകുഞ്ഞിനെ കിടത്തി ഭിക്ഷാടനം, വടക്കാഞ്ചേരിയില്‍ നാടോടി സ്ത്രീ കസ്റ്റഡിയില്‍

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Exit mobile version