തെലുങ്ക് സൂപ്പർതാരം വെങ്കടേഷ് ദഗ്ഗുബാട്ടിയുടെ മകൾ ഹായവാഹിനി വിവാഹിതയായി. ഡോക്ടർ നിശാന്താണ് വരൻ. മാർച്ച് 15 വെള്ളിയാഴ്ച രാമനായിഡു സ്റ്റുഡിയോയിലെ ചടങ്ങിൽ വെച്ചായിരുന്നു വിവാഹം.
ആഡംബര ചടങ്ങിൽ പങ്കെടുക്കാനായി തെലുങ്ക് സിനിമാ പ്രവർത്തകരും രാഷ്ട്രീയ രംഗത്തെപ്രമുഖരും സ്റ്റുഡിയോയിലെത്തിയിരുന്നു. 2023 ഒക്ടോബറിലായിരുന്നു ഹായവാഹിനിയുടെയും ഡോ. നിശാന്തിന്റെയും വിവാഹ നിശ്ചയം നടന്നത്.
വിവാഹത്തിന് മുന്നോടിയായി മാർച്ച് 14 ന് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി പ്രത്യേക പാർട്ടിയും ഒരുക്കിയിരുന്നു. ഈ പ്രീവെഡ്ഡിംഗ് ചടങ്ങിന് ശേഷമായിരുന്നു വെള്ളിയാഴ്ച രാമനായിഡു സ്റ്റുഡിയോയിൽ വെച്ച് വിവാവഹവും വിരുന്നും നടന്നത്.
വിജയവാഡയിൽ നടന്ന ചടങ്ങിന്റെ പ്രധാന ആകർഷണം പ്രമുഖ തെലുങ്ക് താരങ്ങളുടെ സാന്നിധ്യമായിരുന്നു. മകളുടെ വിവാഹത്തെ തുടർന്ന് വെങ്കടേഷ് സിനിമയിൽ നിന്ന ചെറിയ ഇടവേള എടുത്തിരുന്നു.
നീരജയാണ് വെങ്കടേഷിന്റെ ഭാര്യ. അർജുൻ, അശ്രിത, ഭാവന എന്നിവരാണ് മറ്റു മക്കൾ.
Discussion about this post