നരേന്ദ്ര മോഡിയായി അഭിനയിക്കാനൊരുങ്ങുന്ന വിവേക് ഒബ്രോയിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍. തന്റെ പുതിയ ചിത്രത്തില്‍ നരേന്ദ്ര മോദിയായി അഭിനയിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വിവേക് ഒബ്രോയി നടത്തിക്കഴിഞ്ഞെന്നാണ് സുപാരിമാന്‍ എന്ന പ്രൊഫൈലില്‍ പറയുന്നത്. എന്നാല്‍ തൊഴില്‍രഹിതര്‍ക്ക് മോദിജി തൊഴില്‍ നല്‍കുന്നില്ലെന്ന് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്ക് പറയാനാകുമോയെന്നാണ് ഇയാളുടെ പരിഹാസം.
‘വിവേക് ഒബ്രോയി(ഇദ്ദേഹത്തെ അടുത്ത കാലത്ത് ആരെങ്കിലും ഏതെങ്കിലും സിനിമയില്‍ കണ്ടിട്ടുണ്ടോ?) തന്റെ പുതിയ സിനിമയില്‍ മോദിയായി അഭിനയിക്കുന്നു. പക്കോഡ വില്‍ക്കുന്നതിലും നല്ല ജോലിയാണ് എന്തായാലും ഇത്’ എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.
തൊഴിലില്ലങ്കില്‍ പക്കോഡ വിറ്റ് ജീവിക്കൂവെന്നാണ് നരേന്ദ്ര മോദി ഒരു റാലിയില്‍ പ്രസംഗിച്ചത്. പക്കോഡ വില്‍ക്കുന്നവര്‍ ദിവസം 200 രൂപ സമ്പാദിക്കുന്നുണ്ടെന്നും അതിനാല്‍ അവരെ തൊഴിലില്ലാത്തവരായി കാണാനാകില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
Discussion about this post