തമിഴ്-തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ നടിയും മോഡലുമായ നിവേദ പെത്തുരാജിന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. തനിക്ക് എതിരെ ഉയർന്ന വിവാദ ആരോപണങ്ങൾ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി. തമിഴ്നാട് കായികമന്ത്രിയും മുൻനടനുമായ ഉദയനിധി സ്റ്റാലിൻ ദുബായിൽ നടിക്ക് വേണ്ടി ഒരു ആഡംബര വസതി വാങ്ങി നൽകിയെന്നായിരുന്നു ഒരു യൂട്യൂബ് ചാനലിലൂടെയുള്ള പ്രചരണം.
ഇക്കാര്യം പിന്നീട് വലിയ ചർച്ചയാവുകയും നടിക്ക് വലിയ രീതിയിൽ മാനസിക വിഷമങ്ങൾ സമ്മാനിക്കുകയും ചെയ്തിരുന്നു.തമിഴ്നാട്ടിലെ ഒരു യൂട്യൂബർ സവുക്കു ശങ്കറാണ്ആദ്യമായി സോഷ്യൽ മീഡയയിലൂടെ ഈ വാർത്ത പ്രചരിപ്പിച്ചത്.
ഇപ്പോഴിതാ പ്രചാരണം അവസാനിക്കാത്ത സാഹചര്യത്തിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിവേദ.ദുബായിൽ കുടുംബസമേതം വർഷങ്ങളായി താമസിക്കുന്ന വ്യക്തിയാണ് താനെന്നും സാമ്പത്തികമായി ആരോടും തനിക്ക് ഇതുവരെ സഹായം ചോദിക്കേണ്ടി വന്നിട്ടില്ലെന്നും നിവേദ എക്സിലൂടെ പ്രതികരിച്ചു.
തനിക്ക് വേണ്ടി ആരും പണം ചെലവഴിച്ചിട്ടില്ല. ഇതുവരെ താൻ മൗനം പാലിച്ചു. ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുന്നതിന് മുൻപ് അത് സത്യമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള മനുഷ്യത്വം എല്ലാവരും കാണിക്കുമെന്നാണ് താൻ വിശ്വസിച്ചിരുന്നത്.
തന്റേത് അന്തസ്സുള്ള ഒരു കുടുംബമാണെന്നും പതിനാറ് വയസ്സുമുതൽ സാമ്പത്തികമായി സ്വയംപര്യാപ്തയായ വ്യക്തിയാണ് താനെന്നും നിവേദ വ്യക്തമാക്കുന്നു. കുടുംബമായി 20 വർഷം താൻ ദുബായിലാണ് താമസിക്കുന്നത്. ആരോടും പണമോ സിനിമയോ നൽകി സഹായിക്കണമെന്ന് ഇതുവരെ. ഇതുവരെ 20 സിനിമകൾ ചെയ്തിട്ടുണ്ട്. അതെല്ലാം ഞാൻ സ്വപ്രയത്നം കൊണ്ട് കണ്ടെത്തിയതാണെന്നും തനിക്ക് ഒന്നിനോടും ആർത്തിയില്ലെന്നും നിവേദ വ്യക്തമാക്കുന്നു.
ഈ പ്രചരിക്കുന്ന വാർത്തയും സത്യവും തമ്മിൽ വലിയ അന്തരമുണ്ട്. 2002 മുതൽ വാടകയ്ക്കെടുത്ത വീട്ടിലാണ് ദുബായിൽ താമസിക്കുന്നത്. 2013 ൽ കാർ റേസിങ് പങ്കെടുക്കാനായി. ലളിതമായ ജീവിതമാണ് താൻ നയിക്കുന്നത്. ഒരുപാട് പ്രയാസങ്ങൾ അതിജീവിച്ച ശേഷമാണ് മാനസികമായും വൈകാരികമായും മികച്ച അവസ്ഥയിലേക്ക് തനിക്ക് എത്താനായതെന്നും താരം വിശദമാക്കുന്നു.
തന്നെക്കുറിച്ച് എന്തെങ്കിലും വാർത്ത കൊടുക്കുന്നുവെങ്കിൽ എന്റെ കുടുംബത്തിന്റെ മാന്യത തകർക്കുന്നതിന് മുൻപ് യാഥാർഥ്യം എന്തെന്ന് അന്വേഷിക്കണമെന്നും കുരിപ്പിൽ താരം അപേക്ഷിക്കുന്നുണ്ട്.
താൻ നിയമപരമായ ഒരു നടപടിും തൽക്കാലം കൈക്കൊള്ളുന്നില്ലെന്നും മാധ്യമപ്രവർത്തനത്തിൽ അൽപ്പം മനുഷ്യത്വം ബാക്കിയുണ്ടെന്ന് താൻ വിശ്വസിക്കുന്നെന്നും കുടുംബത്തെ വെറുതെ വിടണമെന്നും താരം പറയുകയാണ്.