മുംബൈ: തെന്നിന്ത്യൻ സിനിമകളിൽ സജീവമായ നടി വരലക്ഷഅമി ശരത് കുമാറിന്റെ വിവാനിശ്ചയം കഴിഞ്ഞു. നിക്കോളായ് സച്ച്ദേവ് ആണ് പ്രതിശ്രുത വരൻ. തമ്ഴിലെ പ്രശ്സത നടൻ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി.
വരലക്ഷ്മിയുടെയും നിക്കോളായുടെയും വിവാഹനിശ്ചയം മുംബൈയിൽ വെച്ച് വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു നടന്നത്. നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാർ സോഷ്യൽ മീഡിയയിലൂടെയാണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയ വാർത്ത അറിയിച്ചത്. വിവാഹനിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങളും രാധിക പങ്കുവെച്ചിട്ടുണ്ട്.
ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് അരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. നടൻ ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. വരലക്ഷ്മിക്ക് പൂജ എന്ന ഒരു സഹോദരി കൂടിയുണ്ട്.
Discussion about this post