മലയാളസിനിമയിലെ പ്രമുഖ സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ പേര് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ വരുന്നത്.
ഗായിക അഭയ ഹിരണ്‍മയിയുമായി വേര്‍പിരിഞ്ഞതും ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വേര്‍പിരിയലുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. ഇപ്പോള്‍ ആര്‍ട്ടിസ്റ്റ് മയോനി എന്ന പ്രിയക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ രൂക്ഷവിമര്‍ശനവും താരത്തിനെതിരെ ഉയരുന്നുണ്ട്. മയോനി ഗോപി സുന്ദറിനെ പുകഴ്ത്തിക്കൊണ്ടുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് മയോനിയുടെ പോസ്റ്റ്. ‘ജെം ഓഫ് എ പേസണ്‍!. കലര്‍പ്പില്ലാത്ത ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞ ആളാണ് ഇദ്ദേഹം. ഈ ജീവിതം എന്നെ അത്ഭുതപ്പെടുത്തുകയാണ്. ” എന്നാണ് മയോനി കുറിച്ചത്.
also read:11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി; യുവതിയും കാമുകനും ബന്ധുവും കസ്റ്റഡിയിൽ
”ജീവിതം അദ്ദേഹത്തെ ഒരിക്കലും പിന്നോട്ട് അടിക്കുന്നില്ല. യാതൊന്നും അദ്ദേഹത്തെ തടയുന്നുമില്ല. അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. സ്വന്തമായ മനസിന് ഉടമയാണ് ഗോപി. ഒരു പക്ഷിയെ പോലെ പറന്ന് ജീവിതമെന്ന യാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്ക് നന്ദി’, എന്നും മയോനി കുറിച്ചു. പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫാക്കി ഇട്ടിരിക്കുകയാണ് മയോനി.