കൊച്ചി: കഴിഞ്ഞ ദിവസമാണ് നടി ലെന സര്‍പ്രൈസായിട്ട് താന്‍ വിവാഹിതയായെന്ന് അറിയിച്ചത്. ഗഗന്‍യാന്‍ ദൗത്യ സംഘത്തിലെ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് നടിയുടെ ഭര്‍ത്താവ്. വിവാഹത്തെ കുറിച്ച് പ്രശാന്ത് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ബംഗളൂരുവില്‍ നടന്ന വിവാഹ റിസപ്ഷനിലാണ് പ്രശാന്ത് പറയുന്നത്. തന്റെയും ലെനയുടെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സാണ് ഈ വിവാഹമെന്ന് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ പറയുന്നു.
ജനുവരി 17ന് ബെംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ചാണ് പ്രശാന്തും ലെനയും വിവാഹിതരായത്. വിവാഹ ചടങ്ങില്‍ വീട്ടുകാര്‍ മാത്രമാണ് പങ്കെടുത്തത്. ഷെഫ് സുരേഷ് പിള്ളയാണ് വിവാഹ റിസപ്ഷന്റെ വീഡിയോ പങ്കുവച്ചത്. ഷെഫ് പിള്ളയുടെ അടുത്ത സുഹൃത്താണ് പ്രശാന്ത് പിള്ളയും ലെനയും.
നിങ്ങളുടെ വിലയേറിയ സമയം മാറ്റിവച്ച് ഈ മനോഹര നിമിഷത്തില്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നതില്‍ നന്ദിയുണ്ടെന്നും ഇത് ഞങ്ങള്‍ രണ്ടുപേരുടെയും സെക്കന്‍ഡ് ഇന്നിങ്‌സ് ആണെന്നും പ്രശാന്ത് ബാലകൃഷ്ണന്‍ പറഞ്ഞു. ഇന്നിവിടെ നിങ്ങളെയെല്ലാവരെയും ഒരുമിച്ചു കാണുമ്പോള്‍ ഇത് ജീവിതകാലം മുഴുവനുമുള്ള ഇന്നിങ്‌സ് ആണെന്ന് തന്നെ പറയുന്നുവെന്നും സ്‌നേഹം മാത്രമെന്നും പ്രശാന്ത് ബാലകൃഷ്ണന്‍ പറഞ്ഞു.
ലെനയുടെ വിവാഹവാര്‍ത്തയ്ക്കു പിന്നാലെ ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം സുരേഷ് പിള്ള സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ”പ്രിയപ്പെട്ട ലെനയ്ക്കും പ്രശാന്ത് ബ്രോക്കും, നിങ്ങള്‍ക്ക് നന്മ നേരുന്നു. എന്റെ പ്രിയപ്പെട്ട രണ്ടു കൂട്ടുകാര്‍, ഏറ്റവും അടുത്ത കുടുംബ സുഹൃത്തുക്കളുമായി. ബംഗളൂരുവില്‍ ലളിതവും മനോഹരവുമായി നടന്ന വിവാഹത്തില്‍ പങ്കെടുക്കാനായി.” സുരേഷ് പിള്ള വീഡിയോ പങ്കുവച്ച് കുറിച്ചു.