ഗസൽ ലോകത്തെ ഇതിഹാസ ഗായകൻ പങ്കജ് ഉധാസിന് വിട; നോവിൽ ആരാധകർ

ന്യൂഡൽഹി: ഇന്ത്യൻ ഗസൽ സംഗീതത്തെ ജനപ്രിയമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചവരിൽ ഒരാളായ വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസ്(72) അന്തരിച്ചു. ഏറെ നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11-ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പങ്കജ് ഉധാസ് അന്തരിച്ചെന്ന് മകൾ മകൾ നയാബ് ഉധാസ് ആണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഗുജറാത്തിലെ ചർഖ്ഡി എന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന പങ്കജിനെ കുടുംബത്തിലെ സംഗീതപശ്ചാത്തലമാണ് ദസൽ ലോകത്തേക്ക് എത്തിച്ചത്. പങ്കജിന്റെ സഹോദരൻ മൻഹർ ഉധാസ് ബോളിവുഡിൽ അടക്കം നിരവധി ഗാനങ്ങൾ ആലപിച്ച പ്രമുഖ ഗായകനാണ്. ഗുജറാത്തിയിലും ഹിന്ദിയിലും പഞ്ചാബിയിലും ബംഗാളിയിലുമായി മുന്നൂറിലേറെ ഗാനങ്ങൾ ആലപിച്ചെങ്കിലും മൻഹർ അർഹിച്ച പ്രശസ്തിയിലേക്ക് എത്തിയിരുന്നില്ല.

അതേസമയം, പിന്നണി ഗാനങ്ങൾ പാടുന്നതിനേക്കാൾ ഗസൽ ഗാനങ്ങളുടെ ആൽബങ്ങളിലൂടെയാണ് പങ്കജ് ഉധാസ് സംഗീതലോകത്ത് വളർന്നത്. ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാൽ എന്ന ഗാനം വളരെ പ്രശസ്തമായതോടെയാണ് അദ്ദേഹം വെള്ളിവെളിച്ചത്തിലേക്ക് കൂടുതൽ വന്നത്.

ALSO READ- സ്വർണം പൂശിയ കേക്ക്; വില മൂന്ന് കോടി രൂപ! ഉർവശി റൗട്ടേലയുടെ പിറന്നാളിന് ഹണി സിംഗ് സമ്മാനിച്ച കേക്ക് വൈറൽ

മുംബൈയിൽ സെന്റ് സേവിയേഴ്സ് കോളേജിലായിരുന്നു ബിരുദ പഠനം.രാജകോട്ട് സംഗീത നാടക അക്കാദമിയിൽ നിന്ന് തബല അഭ്യസിച്ച പങ്കജ് പിന്നീട് മാസ്റ്റർ നവരംഗിന്റെ കീഴിൽ ശാസ്ത്രീയ സംഗീതവും അഭ്യസിച്ചു. ഉഷ ഖന്ന ഈണമിട്ട കാംനയിലാണ് ആദ്യമായി പിന്നണി ഗാനം പാടിയത്.

1980ൽ ആഹത് എന്ന ആദ്യ ഗസൽ ആൽബത്തോടെയാണ് ഗസൽ ലോകത്തേക്ക് പങ്കജ് അരങ്ങേറിയത്. ഈ ആൽബം വിജയമായതോടെ പങ്കജ് ഉധാസിന്റെ ലോകം ഗസലിന്റേതുകൂടിയായി. 2006-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ഫരീദ ഉധാസാണ് ഭാര്യ, നയാബ്, രേവ എന്നിവരാണ് മക്കൾ.

Exit mobile version