മലയാളികളുടെ പ്രിയപ്പെട്ട നടിയും സോഷ്യൽമീഡിയ ഇൻഫ്ളുവൻസറുമാണ് അഹാന കൃഷ്ണ. സോഷ്യൽമീഡിയയിലെ താരത്തിന്റെ എല്ലാ പോസ്റ്റുകളും വൈറലാകുന്നത് നൊടിയിടയിലാണ്.
ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം. ഗ്ലാമറസ് ലുക്കിലുള്ള സാരി ചിത്രങ്ങളാണ് താരത്തിന്റെതായി എത്തിയിരിക്കുന്നത്. പച്ച നിറത്തിലുള്ള പ്ലെയിൻ സാരിയും ഡിസൈനർ ബ്ലൗസും ധരിച്ച് അഹാന അതീവ സുന്ദരിയായാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വ്യത്യസ്ത പാറ്റേണിലുള്ള ബ്ലൗസിന്റെ ഡിസൈനാണ് അഹാനയ്ക്ക് അഴക് പകരുന്നത്. ഫുൾ സ്ലീവ് ബ്ലൗസിനൊപ്പം ബോളിവുഡ് സ്റ്റൈലിലാണ് സാരി അണിഞ്ഞിരിക്കുന്നത്.
ഈ വസ്ത്രങ്ങൾക്കൊപ്പം ഗോൾഡൻ നിറത്തിലുള്ള ആക്സസറീസാണ് പെയർ ചെയ്തിരിക്കുന്നത്. വസത്രത്തിന് ഇണങ്ങിയ സിംപിൾ മേക്കപ്പാണ് താരം അണിഞ്ഞിരിക്കുന്നതും. ചിത്രത്തിന് നിരവധി പ്രശംസയും അഭിനന്ദനവും എല്ലാം ലഭിക്കുന്നുണ്ട്.
അതേസമയം, ബോഡി ഷെയ്മിംഗും വസ്ത്രത്തിന്റെ ഗ്ലാമർ പശ്ചാത്തലത്തേയും പലരും വിമർശിക്കുന്നുമുണ്ട്. ചിലരാകട്ടെ ഈ അവസരത്തിൽ രാഷ്ട്രീയം പറയാനും അശ്ലീല കമന്റുകൾ പങ്കുവെയ്ക്കാനും തിരക്കുകൂട്ടുന്നുമുണ്ട്.
Discussion about this post