കൊച്ചി: മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ഉണ്ണിമുകുന്ദന്. താരം സോഷ്യല്‍ മീഡിയകളിലും സജീവമാണ്. ഇപ്പോഴിതാ ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റ് ആണ് വൈറലായിരിക്കുന്നത്.
നടി അനുശ്രീയെയും തന്നെയും ബന്ധപ്പെടുത്തി പ്രചരിക്കുന്ന വ്യാജവാര്‍ത്തയില്‍ പ്രതികരണവുമായാണ് ഉണ്ണി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.
പോപ്പുലര്‍ ഒപ്പീനിയന്സ് മലയാളം എന്ന ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റില്‍ ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം ‘മലയാളികള്‍ കാത്തിരിക്കുന്ന ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്നാണ് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്.
ഇതിന്റെ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത് ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്റ് ചെയ്യണം? എന്നാണ് ഉണ്ണി ചോദിക്കുന്നത്.
Discussion about this post