മുംബൈ: കഴിഞ്ഞ ദിവസം ബോളിവുഡ് ലോകം ഒന്നടങ്കം ഞെട്ടിയ വാര്‍ത്തയായിരുന്നുനടിയും മോഡലുമായ പൂനം പാണ്ഡെയുടെ വ്യാജ മരണ വാര്‍ത്ത. 24 മണിക്കൂര്‍ ആശങ്കപ്പെടുത്തി താരം തന്നെ വ്യാജ വാര്‍ത്തയാണെന്ന് അറിയിച്ചു.
സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയതായുള്ള വാര്‍ത്ത പുറത്തുവന്നു മണിക്കൂറുകള്‍ക്കകമാണു ജീവിച്ചിരിപ്പുണ്ടെന്നു പറഞ്ഞ് അവര്‍ പ്രത്യക്ഷപ്പെട്ടത്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ബോധവല്‍ക്കരണമായിരുന്നു ലക്ഷ്യമെന്ന് അവര്‍ പിന്നീട് വിശദീകരിച്ചു.
താരത്തിന്റെ പ്രവൃത്തിയില്‍ വന്‍ വിമര്‍ശനം നിറയുന്നതിനിടെ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവ് സാം ബോംബേ. പൂനം ചെയ്തതില്‍ ഞെട്ടലൊന്നുമില്ലെന്നും സന്തോഷമേയുള്ളൂ. അവള്‍ ജീവിച്ചിരിപ്പുണ്ടല്ലോ.. അതുമതി എനിക്ക്.. അല്‍ഹംദുലില്ലാഹ്..’ സാം ‘ഹിന്ദുസ്ഥാന്‍ ടൈംസിന്’ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പൂനം അര്‍ബുദത്തെ തുടര്‍ന്നു മരിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ സംശയമുണ്ടായിരുന്നുവെന്നും സാം വെളിപ്പെടുത്തി. ”വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് ഒന്നും തോന്നിയില്ല. ഉള്ളില്‍ ഒന്നും സംഭവിച്ചില്ല. നഷ്ടബോധവും ഉണ്ടായിരുന്നില്ല. ഇതു നടക്കാന്‍ സാധ്യതയില്ലെന്നാണ് താന്‍ ചിന്തിച്ചത്.
അവള്‍ എന്നും എന്റെ ആലോചനയിലുണ്ട്. ദിവസവും അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുമുണ്ട്. എന്തെങ്കിലും പറ്റിയെങ്കില്‍ താന്‍ അറിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നടിയുമായി പിരിഞ്ഞിട്ടില്ലെന്നും സാം വ്യക്തമാക്കി. ഞങ്ങള്‍ ഇതുവരെ വിവാഹമോചനം നടത്തിയിട്ടില്ല. അവള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അറിയുന്നതില്‍ സന്തോഷം. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ള ആളാണ്- സാം പറഞ്ഞു.