‘അവങ്ക താ എന്നുടെ അമ്മാവാ ഇറുക്കണം’: അടുത്ത ജന്മത്തില്‍ ഷംന കാസിമിന്റെ വയറ്റില്‍ ജനിക്കണമെന്ന് സംവിധായകന്‍ മിഷ്‌കിന്‍

അടുത്ത ജന്മത്തില്‍ നടി ഷംന കാസിമിന്റെ മകനായി ജനിക്കണമെന്ന് സംവിധായകന്‍ മിഷ്‌കിന്‍. ഡെവിള്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു സംവിധായകന്റെ തുറന്നു പറച്ചില്‍. മരണം വരെയും ഷംന അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹം. സ്വയം മറന്ന് അഭിനയിക്കുന്നവരെയാണ് അഭിനേതാക്കള്‍ എന്ന് പറയുന്നത്, അത്തരമൊരു നടിയാണ് ഷംനയെന്നും മിഷ്‌കിന്‍ പറഞ്ഞു. മിഷ്‌കിന്റെ വാക്കുകള്‍ കേട്ട് വേദിയില്‍ ഇരുന്നുകൊണ്ട് കരയുന്ന ഷംന കാസിമിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

പൂര്‍ണ ഒത്തിരി അന്‍പ് എനിക്ക് തന്നിട്ടുണ്ട്. പൂര്‍ണയെ കാണുമ്പോഴൊക്കെ ഞാന്‍ അശ്ചര്യപ്പെടാറുണ്ട്. അടുത്ത ജന്മത്തില്‍ ഷംനയുടെ വയറ്റില്‍, അവരുടെ മകനായി ജനിക്കണമെന്നാണ് ആഗ്രഹം. അവങ്ക താ എന്നുടെ അമ്മാവാ ഇറുക്കണം. അത്രയും നല്ലവളാണ് അവര്‍.

എക്‌സ്ട്രാ ഓര്‍ഡിനറി നടിയാണ് പൂര്‍ണ. സ്വയം മറന്ന് അഭിനയിക്കുന്നവരെയാണ് അഭിനേതാക്കള്‍ എന്ന് പറയുന്നത്. അത്തരമൊരു നടിയാണ് ഷംന. അവര്‍ മരിക്കുന്നത് വരെയും അഭിനയിക്കണം എന്നാണ് എന്റെ ആഗ്രഹം. അത്രയും ജനുവിനായ നടിയാണ് അവര്‍. മറ്റ് സിനിമകളില്‍ പൂര്‍ണ അഭിനയിക്കുമോന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ചിത്രത്തില്‍ അഭിനയിക്കും.

Exit mobile version