അനുഷ്‌കയും വിരാടും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു! താരം ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്‌സ്

ഇംഗ്ലണ്ടിന് തെിരായ പരമ്പരയില്‍ നിന്നും വിരാട് കോഹ്ലി വിട്ടുനില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിലെ മുന്‍ സഹതാരവുമായിരുന്നു എബി ഡിവില്ലിയേഴ്‌സ്. ആരാധകരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കിയാണ് ഡിവില്ലി രംഗത്തെത്തിയിരിക്കുന്നത്.

ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും ക്രിക്കറ്റര്‍ വിരാട് കോഹ്ലിയും രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനിരിക്കുകയാണ് എന്നാണ് യൂട്യൂബ് ചാനലിലൂടെ കോഹ്ലിയുടെ സുഹൃത്ത് കൂടിയായ ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്.

അനുഷ്‌കയും തന്റെ നല്ല സുഹൃത്തായ കോഹ്ലിയും ഈ വര്‍ഷം അവരുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്നാണ് യൂട്യൂബ് ചാനലില്‍ ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തിയത്.

‘ഞാന്‍ കോഹ്ലിക്ക് മെസേജ് അയച്ചു, അദ്ദേഹത്തിന്റെ വായില്‍നിന്ന് കേട്ടു.കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല, ഒരുകാര്യം പറയാം, അവന്‍ സുഖമായിരിക്കുന്നു, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നു. അതാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണം. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്, ഇത് കുടുംബത്തിനൊപ്പം ചെലവഴിക്കാനുള്ള സമയമാണ്’ -എന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്.

also read-സര്‍ക്കാര്‍ സര്‍വീസിലേക്ക് കൂടുതല്‍ കായിക താരങ്ങള്‍; 549 പേരടങ്ങിയ ലിസ്റ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു

വ്യക്തിപരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍നിന്ന് കോഹ്ലി വിട്ടുനില്‍ക്കുന്നുവെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. ഇതിനിടെ താരം അയോധ്യയിലെ ക്ഷേത്രപ്രാണപ്രതിഷ്ഠയ്ക്കായാണ് അവധിയില്‍ പോയതെന്ന് വരെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.


അതേസമയം, അനുഷ്‌ക ഗര്‍ഭിണിയാണെന്ന വിവരം ദമ്പതികള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2021ലാണ് ദമ്പതികള്‍ക്ക് ആദ്യ കുഞ്ഞ് വാമിക ജനിക്കുന്നത്. മാതാവ് സരോജ് കോഹ്ലിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തില്‍ അഭ്യുഹങ്ങള്‍ പുറത്തുവന്നപ്പോള്‍ അത് വ്യാജമാണെന്ന് പറഞ്ഞ് കോഹ്ലിയുടെ സഹോദരന്‍ രംഗത്തുവന്നിരുന്നു.

Exit mobile version