പുതിയ ചിത്രം ലാൽ സലാമിന്റെ ഓഡിയോ ലോഞ്ചിനിടെ തന്റെ പിതാവ് സംഘിയല്ലെന്ന് പറഞ്ഞ ഐശ്വര്യ രജനികാന്തിന്റെ വാക്കുകളിൽ വിശദീകരണവുമായി നടൻ രജനികാന്ത്. സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകൾ പറഞ്ഞതെന്നും ആ അർഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രജനികാന്ത് സംഘിയല്ലെന്ന മകൾ ഐശ്വര്യയുടെ വാക്കുകൾ വലിയ ചർച്ചയായ സാഹചര്യത്തിലാണ് രജനിയുടെ വിശദീകരണം. അച്ഛൻ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോൾ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തതെന്നാണ് രജനികാന്ത് പറയുന്നത്.
”എന്റെ മകൾ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛൻറെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവൾ ചോദിച്ചത്.” താരം പറഞ്ഞു.
ALSO READ- ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയുന്നു; ഇനി ഐസിസിയുടെ തലപ്പത്തേക്ക്?
ജനുവരി 26ന് ചെന്നൈയിൽ വച്ച് നടന്ന ലാൽസലാമിൻറെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ രജനികാന്തിനെ സംഘിയെന്ന് വിളിക്കുന്നത് തന്നെ ദേഷ്യം പിടിപ്പിക്കുന്നെന്ന് പ്രതികരിച്ചത്. എന്നാൽ,സംഘി എന്നത് മോശം വാക്കാണെന്ന് തന്റെ മകൾ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് രജനീകാന്ത് പറയുന്നത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത രജനിക്ക് എതിരെ വിമർശനം ശക്തമായിരുന്നു. പിന്നാലെയാണ് ഐശ്വര്യ രംഗത്തെത്തിയത്.
Discussion about this post