തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അയോധ്യ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടു. താരം ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമെന്ന് ആദ്യപ്രതികരണത്തില്‍ വ്യക്തമാക്കി. രജനികാന്ത് തന്നെയാണ് യാത്രാ വിവരം ആരാധകരുമായി പങ്കുവച്ചത്.
നടന്‍ രജനീകാന്തിനൊപ്പം ഭാര്യയും സഹോദരനും ചടങ്ങുകളില്‍ പങ്കെടുക്കും. രാവിലെയായിരുന്നു അദ്ദേഹം അയോധ്യയിലേക്ക് പുറപ്പെട്ടത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രം ഇതിനോടകം പുറത്തെത്തി.
#WATCH | Chennai, Tamil Nadu: Actors Rajinikanth and Dhanush leave for Ayodhya to attend the Pran Pratishtha ceremony tomorrow. pic.twitter.com/emB7QkP7gy
— ANI (@ANI) January 21, 2024
അയോധ്യ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് വേണ്ടി ബിജെപി നേതാവ് അര്‍ജുന മൂര്‍ത്തിയും ആര്‍എസ്എസ് നേതാക്കളും ചേര്‍ന്നാണ് ചടങ്ങിലേക്ക് രജനിയെയും കുടുംബത്തെയുംക്ഷണിച്ചത്.
അതേസമയം, താരം തനിക്ക് ക്ഷണക്കത്ത് ലഭിച്ചതിന് പിന്നാലെ ഉറപ്പായും പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. രജനികാന്തിന് പുറമേ കങ്കണ റണാവത്, അനുപം ഖേര്‍, വിവേക് ഒബ്രോയ് എന്നിവരും പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ അയോധ്യയിലേക്ക് പുറപ്പെട്ടു.