Lന്യൂഡല്‍ഹി: തന്റെ ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ചു പ്രചരിപ്പിച്ചു കേസിലെ പ്രധാന പ്രതി അറസ്റ്റിലായതിന്റെ സന്തോഷം അറിയിച്ചു നടി രശ്മിക മന്ദാന. പോലീസിന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് തരാം.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പോലീസ് ആന്ധ്രാപ്രദേശില്‍നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. അനുവാദമില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നതും മോർഫ് ചെയ്യുന്നതും തെറ്റാണെന്നു നടി ഓർമിപ്പിച്ചു.
സോഷ്യൽ മീഡിയയിലൂടെയായിരുന്നു രശ്മിക മന്ദാനയുടെ പ്രതികരണം.
‘ഉത്തരവാദികളായവരെ പിടികൂടിയ ഡൽഹി പോലീസിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എന്നെ സ്‌നേഹത്തോടെ സ്വീകരിച്ച, പിന്തുണയ്ക്കുകയും പരിചരിക്കുകയും ചെയ്ത സമൂഹത്തിന് ആത്മാർഥമായി നന്ദി പറയുന്നു.’
Alao read-അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു, അപകടത്തില്‍പ്പെട്ടത് ഇന്ത്യന്‍ വിമാനമല്ലെന്ന് ഡിജിസിഎ
‘ പെൺകുട്ടികളോടും ആൺകുട്ടികളോടും- നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളുടെ ചിത്രം എവിടെയെങ്കിലും ഉപയോഗിക്കുകയോ മോർഫ് ചെയ്യുകയോ ചെയ്യുന്നത് തെറ്റാണ്. നിങ്ങളെ പിന്തുണയ്ക്കുന്ന ആളുകളാൽ നിങ്ങൾ ചുറ്റപ്പെട്ടിരിക്കുന്നു എന്നതിൻ്റേയും നടപടിയുണ്ടാകും എന്നതിന്റെയും ഓർമ്മപ്പെടുത്തലാണിത്’, രശ്മിക പറയുന്നു.
രശ്മികയുടെ ഫേക്ക് വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചത് വലിയ ചർച്ച ആയിരുന്നു. ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്.
എഐ അധിഷ്ഠിതമായ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മോര്‍ഫ്ഡ് വീഡിയോ ആയിരുന്നു പ്രചരിച്ചതെന്ന് പിന്നീട് വ്യക്തമായിരുന്നു.
ആ വീഡിയോ സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ്-ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറുടെ വീഡിയോ ഉപയോഗിച്ചാണ് ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചതെന്നു വ്യക്തമായിരുന്നു.