നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹമാണ് സോഷ്യൽീഡിയയിലടക്കം പ്രധാന ചർച്ച. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സിനിമാ രംഗത്തെ പ്രമുഖരുമെല്ലാം എത്തിയ വിവാഹച്ചടങ്ങിലെ ചില ചിത്രങ്ങൾ വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ്.
ഇതിനിടെ നെഗറ്റീവ് കമന്റുകളും വിമർശനങ്ങളും ഉയർന്നതോടെ വിവാഹദിനത്തിൽ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ് ഭാഗ്യയുടെ സഹോദരൻ ഗോകുൽ സുരേഷ്. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമിന്റെ ഒരു പോസ്റ്റിനാണ് ഗോകുൽ മറുപടി നൽകിയിരിക്കുന്നത്.
വിവഹത്തിനെത്തിയ നരേന്ദ്ര മോഡിയെ മോഹൻലാൽ വണങ്ങുന്നതിനു സമീപം മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രമെടുത്താണ് ശീതൾ കുറിപ്പ് പങ്കിട്ടത്. ”വേറെ ആളെ നോക്ക്” എന്ന ക്യാപ്ഷനോടെയാണ് ശീതൾ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
എന്നാൽ ഇതിനു താഴെ മറുപടി നൽകുകയാണ് ഗോകുൽ. ”ചില ആളുകൾ ഇങ്ങനെയാണ്, പകുതി വിവരങ്ങൾ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛർദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി”- എന്നാണ് ഗോകുൽ കുറിച്ചിരിക്കുന്നത്.
‘ഒരു മംഗളകർമം നടക്കുന്ന ദിവസവും വിദ്വേഷപ്രചാരണവുമായി എത്തിയ ശീതളിനു ചുട്ട മറുപടി നൽകിയ ഗോകുലിന് അഭിനന്ദനങ്ങൾ നേരുന്നു’ എന്നൊക്കെയാണ് ഇതിന് കമന്റായും ഗോകുലിനെ പിന്തുണ്ചും പലരും കുറിക്കുന്നത്.
അതേസമയം, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങളെ വ്യക്തിപരമായി കണ്ട് വിശേഷങ്ങൾ പങ്കിട്ട പ്രധാനമന്ത്രി അക്ഷതം നൽകുകയും ചെയ്തിരുന്നു. എല്ലാ താരങ്ങൾക്കും അക്ഷതം സമ്മാനിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടിയും മോഡിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്യുന്ന ചിത്രങ്ങളും സോഷ്യൽമീഡിയയിൽ നിറയുകയാണ്.
Discussion about this post