മലയാളസിനിമാ താരവും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനെത്തിയത് സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ.
ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യാവസാനം വരെ പങ്കാളിയായപ്പോൾ വിവാഹ റിസപ്ഷനിൽ തിളങ്ങിയത് സിനിമാതാരങ്ങളാണ്.
നടന്മാരായ മമ്മൂട്ടിയും മോഹൻലാലുമായിരുന്നു ഗോകുലം കൺവൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. കൂടാതെ, ജയറാം, ദിലീപ്, ബിജു മേനോൻ, സംയുക്ത വർമ്മ, ആനി, ഷാജി കൈലാസ്, ഗായിക ചിത്ര, സരയൂ മോഹൻ, ഗോകുലം ഗോപാലൻ, സുരേഷ് കുമാർ തുടങ്ങിയവരും റിസപ്ഷനെത്തി.
സുരേഷ് ഗോപിയുടെയും രാധികയുടെയും അടുത്ത ബന്ധുക്കളും റിസപ്ഷനിൽ പങ്കെടുക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഈ മാസം 19ന് സിനിമാതാരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ വിവാഹസൽക്കാരം നടത്തും.
ബന്ധുക്കൾ,നാട്ടുകാർ,സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20ന് തിരുവനന്തപുരത്ത് റിസപ്ഷൻ നടക്കുത്തുന്നുണ്ട്. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ഭാഗ്യയുടെ വരൻ ശ്രേയസ്സ് മോഹൻ.
Discussion about this post