തെന്നിന്ത്യൻ സൂപ്പർനായിക നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ നെറ്റ്ഫ്‌ളിക്‌സ് പ്ലാറ്റ്‌ഫോമിൽ നിന്നും പിൻവലിച്ചു. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. ഹിന്ദുമതവിശ്വാസത്തെ ചിത്രം വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ മുംബൈ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി.
നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലാണ് കേസെടുത്തിരിക്കുന്നത്.
ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് എന്ന് കാണിച്ചാണ് രമേഷ് സോളങ്കി മുംബൈയിലെ എൽടി മാർഗ് പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്.
ALSO READ- മോഷണശ്രമത്തിനിടെ ബിരുദ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം
ക്ഷേത്രപൂജാരിരിയുടെ മകൾ നിസ്‌കരിക്കുന്നതിന്റേയും ബിരിയാണി വെയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ ചിത്രത്തിലുള്ളതാണ് ഇവരെ പ്രകോപിപ്പിച്ചത്. ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29-നാണ് നെറ്റ്ഫ്‌ലിക്‌സിൽ എത്തിയത്.