വാഷിങ്ടണ്‍: 81ാംമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. പുരസ്കാരങ്ങള്‍ വാരിക്കൂട്ടി ഓപന്‍ഹൈമര്‍. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം കിലിയന്‍ മര്‍ഫി നേടി. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ എമ്മ സ്റ്റോണ്‍ മികച്ച നടിയായി.
ഓപന്ഹൈമറിലെ പ്രകടനത്തിന് റോബര്‍ട് ഡൗണി ജൂനിയര്‍ മികച്ച സഹനടനായി. മികച്ച സഹനടനുള്ള അവാര്‍ഡ് ഓപ്പണ്‍ഹീമറിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച റോബര്‍ട്ട് ഡൗണി ജൂനിയര്‍ സ്വന്തമാക്കി. മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത് ദി ഹോള്ഡോവേര്സ് എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ഡാവിന് ജോയ് റാന്‍ഡോള്‍ഫാണ്.
ഐഎഫ്എഫ്കെയില് വരെ പ്രദര്‍ശനത്തിനെത്തിയ ചിത്രമായ അനാറ്റമി ഓഫ് എ ഫാളിന് മികച്ച ഇംഗ്ലീഷ് ഇതര ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. മികച്ച തിരക്കഥക്കുള്ള അവാര്‍ഡും ഈ ചിത്രം ജസ്റ്റിന് ട്രീറ്റിന് നേടിക്കൊടുത്തു. ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ വരെ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ ബാര്‍ബിക്ക് 9 നോമിനേഷനുകള്‍ ഉണ്ടായിരുന്നു. ഓപ്പണ്ഹീമറിനാകട്ടെ 8 നോമിനേഷനുകളും ഉണ്ടായിരുന്നു.’ദി ബോയ് ആന്റ് ഹെറോന്‍’ ആണ് മികച്ച അനിമേറ്റഡ് ചിത്രം.
Discussion about this post