ഏറെ നാളത്തെ പ്രണയത്തിന് ശേഷം ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി. ഫിറ്റ്നെസ് ട്രെയിനറും ദീർഘകാല സുഹൃത്തുമായ നുപൂർ ശിഖരെയാണു വരൻ. അത്യാഡംബരങ്ങളില്ലാതെയായിരുന്നു ഇരുവരുടേയും വിവാഹച്ചടങ്ങുകൾ. മുംബൈയിലെ താജ് ലാൻഡ്സ് എൻഡ് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം നടന്നത്.
ഇറ ഖാൻ ആമിറിന്റെ ആദ്യ ഭാര്യയായ റീന ദത്തയിലുണ്ടായ മകളാണ്. വിവാഹത്തിന് റീന ദത്തയുടെയും ആമിറിന്റെ രണ്ടാം ഭാര്യയായ കിരൺ റാവുവിന്റെയും കുടുംബങ്ങൾ ചടങ്ങിനെത്തിയിരുന്നു.
വിവാഹത്തിന് മുന്നോടിയായി റീന ദത്തയുടെ വസതിയിലെ ആഘോഷ പരിപാടികളുടെ ആമിറും ഭാഗമായിരുന്നു. ആമിർ ഖാന്റെയും റീനയുടെയും വീടുകളിലെ ഒരുക്കങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
നുപൂറും ഇറയും പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ സെപ്റ്റംബറിൽ ഇറ്റലിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. നവംബറിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത നിശ്ചയവിരുന്നും ഇന്ത്യയിൽ നടന്നിരുന്നു.
ALSO READ- വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, 28കാരി ജീവനൊടുക്കിയ നിലയില്‍
നുപൂർ ശിഖരെയുടെ വീട്ടിലും മഹാരാഷ്ട്രാ ആചാരപ്രകാരമുള്ള വിവാഹ ആഘോഷങ്ങൾ നടന്നിരുന്നു.
Discussion about this post