വിവാദങ്ങളുടെ കളിത്തോഴിയാണ് ബോളിവുഡ് താരം രാഖി സാവന്ത്. റിയാലിറ്റി ഷോകളിലൂടെയും തുറന്നുപറച്ചിലുകളിലൂടെയും മറ്റും രാഖി നിരവധി ഹേറ്റേഴ്‌സിനെയാണ് സിനിമാ പ്രേക്ഷകർക്കിടയിലും സൃഷ്ടിച്ചിരിക്കുന്നത്.
ഈയടുത്ത് ഭർത്താവ് ആദിൽ കാനുമായി പിരിഞ്ഞ രാഖി നടത്തിയ പത്രസമ്മേളനങ്ങളും വിവാദമായിരുന്നു. ഇപ്പോഴിതാ താരം വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. അനുയോജ്യനായ പങ്കാളിയെ കിട്ടുന്നതു വരെ വിവാഹം ചെയ്തു കൊണ്ടിരിക്കുമെന്നാണ് രാഖി സാവന്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
ആദിൽ തന്നിൽ നിന്നും തട്ടിയെടുത്ത പണവും ഡിവോഴ്സും കോടതി എനിക്ക് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിലൂടെ തനിക്ക് ഭാവിയിൽ നല്ലൊരാളെ വിവാഹം കഴിച്ച് ജീവിക്കാനാവുമെന്നും. തനിക്ക് പറ്റിയ ആളെ കണ്ടെത്തുന്നതുവരെ താൻ വിവാഹം കഴിച്ചുകൊണ്ടേയിരിക്കും എന്നുമാണ് രാഖി പറയുന്നത്.
‘ഞാൻ അതുവരെ പ്രണയിച്ചു കൊണ്ടിരിക്കും. കാരണം ഇത് എന്റെ ജീവിതമാണ്. എനിക്കൊരു ജീവിതം മാത്രമാണുള്ളത്. മരിച്ചതിന് ശേഷം നമുക്ക് മറ്റൊരു ജീവിതമില്ല. ഹോളിവുഡിലേക്ക് പോവുകയാണെങ്കിൽ അവിടെ ഒരുപാട് പേർ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നതും നിരവധി പേരെ പ്രണയിക്കുന്നതുമെല്ലാം കാണം. അവിടെ അതൊരു പ്രശ്നമേയല്ല. ഇന്ത്യയിൽ മാത്രമാണ് ഈ നിയന്ത്രണങ്ങളുള്ളത്’.- എന്നാണ് രാഖിയുടെ വാക്കുകൾ.
ALSO READ- യുഎസിലെ സമ്പന്ന ഇന്ത്യൻ കുടുംബം മരിച്ചനിലയിൽ; സമീപത്ത് നിന്ന് തോക്ക് കണ്ടെത്തി; മരണപ്പെട്ടത് ദമ്പതികളും ഏകമകളും
2022 മേയ് 29ന് വിവാഹിതരായ ആദിലും രാഖിയും മാസങ്ങൾ പിന്നിട്ടതോടെ വേർപിരിയുകയായിരുന്നു. തുടർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചിരുന്നെന്നും തന്റെ ന ഗ്ന ദൃശ്യങ്ങൾ പകർത്തിയിരുന്നെന്നും രാഖി ആരോപിച്ചു. ഫെബ്രുവരി 7ന് ആദിലിനം അറസ്റ്റ് ചെയ്‌തെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി രാഖിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.