നർത്തകിയും നടിയുമായ താരകല്യാണും കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഭർത്താവ് രാജാറാമും മകൾ സൗഭാഗ്യയും മുത്തശി സുബ്ബലക്ഷ്മിയുമെല്ലാം പലകാലങ്ങളിലായി കലാരംഗത്ത് വലിയ രീതിയിൽ പ്രശസ്തരായവരാണ്.
ഇപ്പോഴിതാ അന്തരിച്ച ഭർത്താവിനെ കുറിച്ച് സംസാരിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് താര കല്യാൺ. ഭർത്താവിന്റെ മരണശേഷമാണ് ജീവിതം ആസ്വദിച്ച് തുടങ്ങിയത് എന്നാണ് താര പറയുന്നത്. ഈ വാക്കുകൾ വലിയ രീതിയിൽ വിമർശിക്കപ്പെടുകയാണ്.
ഒരു പരിപാടിക്കിടെ ഭക്ഷണത്തെ കുറിച്ച് സംസാരിക്കവെയാണ് താര ഭർത്താവിന്റെ മരണത്തെ കുറിച്ചും പരാമർശിച്ചത്. ഭക്ഷണം തയാറാക്കുന്നത് സ്ത്രീകളുടെ മാത്രം കാര്യമല്ലെന്നും പുരുഷൻമാരും അതിൽ പങ്കുചേരണമെന്നും താര പറയുകയാണ്. ഇതിന് പിന്നാലെയാണ് താനിപ്പോൾ ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും ജീവിതം ആസ്വദിക്കുകയാണെന്നും താര പറഞ്ഞത്.
‘ഞാൻ എന്റെ മകളുടെ അച്ഛൻ പോയതിന് ശേഷം ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ജീവിതത്തെ ആസ്വദിക്കുന്നത് ഇപ്പോഴാണ്, സത്യം. ഇങ്ങനെ പറയാമോ, അത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിഞ്ഞൂടാ. പക്ഷേ ലൈഫിൽ ഒരിക്കലും ഞാൻ സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തതല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്.’
ALSO READ- കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും
തനിക്ക് കിട്ടിയത് ഏറ്റവും നല്ല ഫാമിലിയും ഭർത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് നമ്മുടെ കുറെ കമ്മിറ്റ്‌മെന്റ്‌സ് ഉണ്ട്. അതിന് വേണ്ടി ജീവിച്ച്, ജീവിതം ഓടി തീർത്തു. ഇപ്പോൾ ഒരു ആറു വർഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നതെന്നാണ് താര പറഞ്ഞത്.
‘സുഖമാണ് ജീവിതം. ആരും ഇത് കോപ്പിയടിക്കാൻ നിക്കണ്ട, ഓരോരുത്തർക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്. സ്ത്രീയാണോ, പുരുഷനാണോ, കുട്ടിയാണോ എന്ന് വ്യത്യാസമില്ലാതെ എല്ലാവർക്കും അവരുടെ ജീവിതത്തിൽ ഒരു ചോയിസ് ആവശ്യമാണ്.’- എന്നും താര കല്യാൺ പറയുകയാണ.്
അതേസമയം, താരയുടെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. താര കല്യാണിന്റെ ഭർത്താവും പ്രശസ്ത നടനുമായ രാജാറാം 2017ലാണ് അന്തരിച്ചത്. കുടുംബത്തിന് വേണ്ടി ജീവിച്ച് മരിച്ച വ്യക്തിയുടെ മരണത്തെ കുറിച്ച് നന്നായെന്ന രീതിയൽ പരാമർശിച്ചത് മോശമായി പോയെന്നാണ് ഒരുകൂട്ടർ പറയുന്നത്.
എന്നാൽ, സ്ത്രീകൾ സ്വയം ജീവിക്കാൻ മറന്ന് കുടുംബത്തിനും മറ്റ് കെട്ടുപാടുകൾക്കും വേണ്ടി ജീവിതാന്ത്യം വരെ ചെലവഴിക്കുന്നതിനെയാണ് താര കല്യാൺ സൂചിപ്പിച്ചതെന്നാണ് മറുവാദം.ാേ