നടിയും അഭിഭാഷകയുമായ സുരഭി സന്തോഷ് വിവാഹിതയാകുന്നു. മോഡലും ക്ലാസിക്കൽ ഡാൻസറും കൂടിയായ സുരഭി 2018ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം ‘കുട്ടനാടൻ മാർപ്പാപ്പ’യിലൂടെയാണ് മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറിയത്. ഈ ചിത്രത്തിൽ നായികയുടെ അനിയത്തിയുടെ വേഷമായിരുന്നു സുരഭിക്ക്.
നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സുരഭി ഒടുവിൽ അഭിനയിച്ചത് ധ്യാൻ ശ്രീനിവാസനോടൊപ്പം ‘ആപ് കൈസാ ഹോ’ എന്ന ചിത്രത്തിലാണ്. ഇതിനിടെയാണ് താരം കഴിഞ്ഞദിവസം ‘എല്ലായ്പ്പോഴും എന്റേതുമാത്രം’ എന്ന തലക്കെട്ടോടെ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്.
ഒരു യുവാവിനൊപ്പമുള്ള ചിത്രം പങ്കുവച്ചെങ്കിലും കൂടുതലൊന്നും താരം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ വിവാഹിതയാകാൻ ഒരുങ്ങുകയാണ് എന്ന് സുരഭി വെളിപ്പെടുത്തിയിരിക്കുകയാണ്.
വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമാണ്. വരന്റെ പേര് പ്രണവ് ചന്ദ്രൻ എന്നാണ്. ബോളിവുഡ് ഗായകനാണ്. എന്നാൽ മലയാളി തന്നെയാണ്. പയ്യന്നൂരാണ് ജന്മനാടെന്ന് സുരഭി പറയുന്നു. പക്ഷേ പ്രണവ് ജനിച്ചു വളർന്നത് മുംബൈയിൽ ആണ്. മാർച്ചിലാണ് കണ്ടുമുട്ടിയതെന്നും വിവാഹനിശ്ചയം വീട്ടുകാരുടെ നിർബന്ധപ്രകാരം ആയിരുന്നെന്നും സുരഭി പറയുന്നു.
പരസ്പരം മനസിലാക്കാൻ സമയമെടുക്കാം എന്ന് വിചാരിച്ചാണ് വിവാഹക്കാര്യം പറയാതിരുന്നതെന്നും സുരഭി പറയുന്നു. തന്റെ അഭിരുചികൾ മനസ്സിലാക്കുന്ന, എനിക്ക് കംഫർട്ടബിൾ ആയ ഒരാൾ ആണ് പ്രണവ്. മാർച്ച് 25 നാണ് വിവാഹം. തിരുവനന്തപുരം കോവളത്ത് വച്ചായിരിക്കും ചടങ്ങുകൾ.
Discussion about this post