സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ച സംവിധായകനാണ് സന്ദീപ് റെഡ്ഡി വാങ്ക. ഇപ്പോഴിതാ ബോളിവുഡിൽ മറ്റൊരു സൂപ്പർഹിറ്റ് ചിത്രം ഒരുക്കി അമ്പരപ്പിച്ചിരിക്കുകയാണ്. രൺബീർ കപൂറിന്റെ ‘അനിമൽ’ സിനിമ വലിയബോക്‌സ് ഓഫീസ് ഹിറ്റാകുമ്പോൾ ക്രെഡിറ്റെല്ലാം സന്ദീപിന് തന്നെയാണ്.
അർജുൻ റെഡ്ഡി, കബീർ സിങ് എന്നീ ചിത്രത്തിന് ശേഷമാണ് സന്ദീപ് റെഡ്ഡി നിമൽ ാെരുക്കിയത്. വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദിപതിപ്പായിരുന്നു ഷാഹിദ് കപൂർ നായകനായ കബീർ സിങ്. തെന്നിന്ത്യയിൽ ഉണ്ടാക്കിയ അതേ തരംഗം തന്നെ ബോളിവുഡിലും സന്ദീപ് റെഡ്ഡിക്ക് സൃഷ്ടിക്കാൻ കഴിഞ്ഞു.
ഇപ്പോഴിതാ തന്റെ ആദ്യ ചിത്രമായ അർജുൻ റെഡ്ഡി യാഥാർഥ്യമാകാൻ വേണ്ടി കഷ്ടപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് സന്ദീപ്. 2017 ൽ പുറത്തിറങ്ങിയ അർജുൻ റെഡ്ഡി ടോളിവുഡിൽ നിന്ന് 51 കോടിയോളം നേടിയിരുന്നു. ഇതിന്റെ ഹിന്ദി പതിപ്പായ കബീർ സിങ്ങിന്റെ ബോക്‌സോഫീസ് കളക്ഷൻ 379 കോടിയാണ്. ബോളിവുഡിൽ 2019 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണിത്.
എന്നാൽ അർജുൻ റെഡ്ഡി ഒരുക്കുമ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നും ചിത്രം പൂർത്തിയാക്കാൻ വസ്തു വിറ്റ് പണം കണ്ടെത്തിയെന്നുമാണ് സംവിധായകൻ പറയുന്നത്.
ALSO READ- തമിഴ് താരം റെഡിൻ കിങ്‌സ്‌ലിക്ക് 46ാം വയസിൽ പ്രണയസാഫല്യം; വധു പ്രമുഖ നടി സംഗീത
അർജുൻ റെഡ്ഡി ചിത്രത്തിന് ഫണ്ട് കണ്ടെത്താൻ വേണ്ടി 36 ഏക്കർ തോട്ടം വിറ്റു. ഇടത്തരം കുടുംബത്തിലാണ് താൻ ജനിച്ചു വളർന്നത്. ഇത്തരം സിനിമകൾ ചെയ്യാൻ തക്ക സമ്പന്നരായിരുന്നില്ല തന്റെ കുടുബം. അക്കാലത്ത് അതൊരു വലിയ പ്രൊജക്ടായിരുന്നു. അർജുൻ റെഡ്ഡിക്കായി 36 ഏക്കർ തോട്ടം1.5 കോടി രൂപക്ക് വിൽക്കേണ്ടി വന്നുവെന്ന് സന്ദീപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
അതേസമയം, സന്ദീപിൻരെ പുതിയ ചിത്രം അനിമൽ മികച്ച ബോക്‌സോഫീസ് കളക്ഷനുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഡിസംബർ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 600 കോടി സമാഹരിച്ചിട്ടുണ്ട്. രൺബീർ കപൂർ, രശ്മിക മന്ദാന എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രമാണിത്.
Discussion about this post